തെരഞ്ഞെടുപ്പ് യുപിഎസ്‌സി-കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ് പരീക്ഷയിലൂടെ
ഡിസംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും
വിശദവിവരങ്ങള്‍ https://upsc.gov.in ല്‍
യുപിഎസ്‌സി ദേശീയതലത്തില്‍ 2026 ഏപ്രില്‍ 12 ന് നടത്തുന്ന കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ് (സിഡിഎസ്) പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിശദവിവരങ്ങള്‍ https://upsc.gov.in ല്‍ ലഭിക്കും. ഡിസംബര്‍ 30 വരെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും ഫീസില്ല. വിസ/മാസ്റ്റര്‍/റുപേ/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/യുപിഐ/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. https://upsconline.nic.in പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
സിഡിഎസ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരെ താഴെ പറയുന്ന കോഴ്‌സുകളില്‍ പരിശീലനം നല്‍കി നിയമിക്കും. ശമ്പളനിരക്ക് 56,100-1,77,500 രൂപ. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്റുണ്ട്.
ഒഴിവുകള്‍: ആകെ 451. ഓരോ കോഴ്‌സിലും ലഭ്യമായ ഒഴിവുകള്‍-
ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഡറാഡൂണ്‍-162-ാമത് കോഴ്‌സ്, പരിശീലനം 2027 ജനുവരിയില്‍ ആരംഭിക്കും. ഒഴിവുകള്‍ 100 (എന്‍സിസി-സി സര്‍ട്ടിഫിക്കറ്റ്-ആര്‍മി വിങ്. 13 ഒഴിവുകളില്‍ സംവരണം).
ഇന്ത്യന്‍ നേവല്‍ അക്കാഡമി, ഏഴിമല (കണ്ണൂര്‍), കോഴ്‌സ് തുടങ്ങുന്നത് 2027 ജനുവരിയില്‍. ഒഴിവുകള്‍- എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (ജനറല്‍ സര്‍വ്വീസ്/ഹൈഡ്രോ 26 (എന്‍സിസി-സി സര്‍ട്ടിഫിക്കറ്റ്- നേവല്‍ വിങ്, സംവരണം 7 ഒഴിവുകളില്‍).
എയര്‍ഫോഴ്‌സ് അക്കാഡമി, ഹൈദ്രാബാദ് (പ്രീ-ഫ്‌ളൈയിങ്) 221 എഫ് (പി) ട്രെയിനിങ് കോഴ്‌സ് 2027 ജനുവരിയില്‍, ഒഴിവുകള്‍ 32 (എന്‍സിസി-സി സര്‍ട്ടിഫിക്കറ്റ്-എയര്‍വിങ്-സംവരണം 3 ഒഴിവുകളില്‍).
ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമി (ഒടിഎ) ചെന്നൈ (മദ്രാസ്)-125-ാമത് എസ്എസ്‌സി പുരുഷന്മാര്‍ (നോണ്‍ ടെക്‌നിക്കല്‍- യുപിഎസ്‌സി), കോഴ്‌സ് 2027 ഏപ്രിലില്‍ ആരംഭിക്കും. ഒഴിവുകള്‍ 275.
ഒടിഎ, ചെന്നൈ- 125-ാമത് എസ്എസ്‌സി വനിത (എന്‍ടി-യുപിഎസ്‌സി), കോഴ്‌സ് 2027 ഏപ്രിലില്‍ തുടങ്ങും. ഒഴിവുകള്‍ 18.
യോഗ്യത: ഐഎംഎ- അംഗീകൃത സര്‍വ്വകലാശാല ബിരുദം.
ഇന്ത്യന്‍ നേവല്‍ അക്കാഡമി- എന്‍ജിനീയറിങ് ബിരുദം. 2003 ജനുവരി 2 ന് മുമ്പോ 2008 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. എയര്‍ഫോഴ്‌സ് അക്കാഡമി- ബിരുദം (പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം) അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. പ്രായപരിധി 20-24 വയസ്. കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് (സിപിഎല്‍) 26
















