Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയില്‍ എട്ടിടത്ത് എന്‍ഡിഎ ഭരണം; ഇന്‍ഡി മുന്നണിക്ക് ശക്തമായ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 07:40 am IST
in Kerala

ആലപ്പുഴ: സിപിഎം കോണ്‍ഗ്രസ് അവിശുദ്ധ സഖ്യമായ ഇന്‍ഡി മുന്നണിക്ക് തുടക്കമിട്ട ആലപ്പുഴ ജില്ലയില്‍ ഇടതുവലതു മുന്നണികളോട് കണക്കുതീര്‍ത്ത് ബിജെപി എട്ടു ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചും വോട്ടു മറിച്ചും പരിശ്രമിച്ചെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞാണ് ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചത്.

ആല, ബുധനൂര്‍, കാര്‍ത്തികപ്പള്ളി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ബിജെപി ഇത്തവണ ഭരണം പിടിച്ചത്. 2020ല്‍ ബിജെപി നാലിടത്ത് അധികാരത്തില്‍ എത്തിയിരുന്നു. തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, കോടംതുരുത്ത് പഞ്ചായത്തുകളിലാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ സിപിഎമ്മും, കോണ്‍ഗ്രസും അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ട് നാലിടത്തെയും ബിജെപിയുടെ ഭരണം അട്ടിമറിക്കുകയായിരുന്നു. ഇതിന്റെ കണക്ക് തീര്‍ത്ത് ഇരട്ടിയിലധികം ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിക്ക് ഇത്തവണ ഭരണത്തില്‍ എത്താന്‍ കഴിഞ്ഞു. സിപിഎം പതിറ്റാണ്ടുകളായി കുത്തകയാക്കിയിരുന്ന പഞ്ചായത്തുകളിലാണ് ബിജെപി അധികാരത്തില്‍ എത്തിയത് എന്നതാണ് പ്രത്യേകത.

കര്‍ഷക, കര്‍ഷതൊഴിലാളി പ്രസ്ഥാനങ്ങളുടെ പേരില്‍ സിപിഎം ഊറ്റം കൊണ്ടിരുന്ന കുട്ടനാട്ടില്‍ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഭരണം ബിജെപി പിടിച്ചെടുത്തു.

നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ബിജെപി ഭരണം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്നതായി മാറുന്നത് അതിനാലാണ്. ബാലറ്റിലൂടെ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കാതിരുന്നപ്പോള്‍ പോലീസിനെ കൂട്ടുപിടിച്ച് ബിജെപി പഞ്ചായത്തംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി. എന്നാല്‍ കോടതി ഇടപെടലില്‍ ആ നീക്കവും പൊളിഞ്ഞു.

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമാണുണ്ടായത്. സിപിഎം പതിറ്റാണ്ടുകള്‍ ഭരണം കുത്തകയാക്കി വച്ചിരുന്ന ബുധനൂരില്‍ ഉള്‍പ്പെടെ അഞ്ചു പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തില്‍ എത്തി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചെന്നിത്തല പഞ്ചായത്തിലും ബിജെപിയാണ് അധികാരത്തില്‍. രമേശ് ചെന്നിത്തലയുടെ വീട് നില്‍ക്കുന്ന വാര്‍ഡില്‍ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് പഞ്ചായത്തിലെ ബിജെപിയുടെ തേരോട്ടം.

ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആകെയുള്ള 10 ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ചിലും ഭരണം ബിജെപിയ്‌ക്ക് ലഭിച്ചു. ചേന്നം പള്ളിപ്പുറം പഞ്ചായത്തിലും ബിജെപിക്ക് ചരിത്ര നേട്ടമാണ്. കാലങ്ങളായി അധികാരത്തിലിരുന്ന ഇവിടെ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്‍ഡിഎയ്‌ക്കും, യുഡിഎഫിനും ഏഴു സീറ്റുകള്‍ വീതവും, എല്‍ഡിഎഫിന് അഞ്ച് സീറ്റുകളുമാണ് ലഭിച്ചത്. ടോസിലൂടെയാണ് ഇവിടെ എന്‍ഡിഎ അധികാരത്തില്‍ എത്തിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തിന്റെ തുടര്‍ച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയില്‍ എന്‍ഡിഎയ്‌ക്കുണ്ടായത്. ഇരുപത് ശതമാനത്തിലേറെ വോട്ട് നേടി എന്‍ഡിഎ കരുത്ത് തെളിയിച്ചു.

Tags: alappuzhaCPM-Congress allianceIndi FrontNDA rules
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.