Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസില്‍ ഇംഗ്ലീഷ് ഗാഥ

ഓസ്‌ട്രേലിയയില്‍ 15 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിന് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 05:36 am IST
in Cricket
ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതല്‍ റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ടിന് ശ്രമിക്കുന്നു

ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതല്‍ റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ടിന് ശ്രമിക്കുന്നു

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റ് പിടിച്ചടക്കി ഓസ്‌ട്രേലിയയ്‌ക്ക് ഇംഗ്ലണ്ടിന്റെ ചുട്ട മറുപടി. ആഷസ് പരമ്പരയുടെ നാലാം മത്സരത്തില്‍ വിരുന്നുകാര്‍ സ്വന്തമാക്കിയത് നാല് വിക്കറ്റിന്റെ ക്ലാസിക് വിജയം.

മെല്‍ബണില്‍ രണ്ടാം ദിവസം 16 വിക്കറ്റുകള്‍ വീണെങ്കിലും ഇംഗ്ലണ്ടിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ ആതിഥേയരായ കരുത്തന്‍ ഓസീസിന് മുട്ടുമടക്കേണ്ടിവന്നു.

മത്സരത്തിന്റെ ആദ്യ ദിനം ആദ്യം ബാറ്റ് ചെയ്ത് 152 റണ്‍സെടുത്ത ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 110 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 132 റണ്‍സെടുത്ത് ഓസീസ് പുറത്തായി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഓസീസിനെ തോല്‍പ്പിച്ചു.

ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വച്ചത് 175 റണ്‍സിന്റെ ലക്ഷ്യം. സമ്മര്‍ദ്ദത്തിലൂടെ ഇംഗ്ലണ്ടിനെ എറിഞ്ഞിടാമെന്ന കണക്കുകൂട്ടലിലായിരുന്നു ഓസീസ്. പക്ഷെ ആത്മവിശ്വാസത്തോടെ തുടങ്ങിയ ഇംഗ്ലണ്ട് അത്യുജ്ജ്വല ബാറ്റിങ് ആണ് കാഴ്‌ച്ചവച്ചത്. ബാസ്‌ബോള്‍ ശൈലി വിടാതെ പിന്തുടര്‍ന്ന ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഏഴ് ഓവറില്‍ 51 റണ്‍സെടുത്തു. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി സാക്ക് ക്രൗളി മടങ്ങി. മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 37 റണ്‍സെടുത്തു. പകരമെത്തിയ ബ്രൈഡന്‍ കാഴ്‌സെ(ആറ്) അധികനേരം നിന്നില്ല. മൂന്നാം വിക്കറ്റില്‍ ബെന്‍ ഡക്കറ്റും ജേക്കബ് ബെതലും ചേര്‍ന്ന് ഇന്നിങ്‌സ് വീണ്ടും കരുത്തോടെ മുന്നോട്ട് നയിച്ചു. ഇംഗ്ലണ്ട് സ്‌കോര്‍ 112 റണ്‍സിലെത്തിനില്‍ക്കെ ഡക്കറ്റ്(34) മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് വിജയതീരത്തെത്തും മുമ്പ് ഇംഗ്ലണ്ടിന് മൂന്ന് ബാറ്റര്‍മാരെ കൂടി നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് സ്‌കോര്‍ 137ലെത്തിയപ്പോള്‍ ജേക്കബ് ബെതല്‍(40), 158 റണ്‍സിലെത്തിയപ്പോള്‍ ജോ റൂട്ട്(15), 165 റണ്‍സിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(രണ്ട്) എന്നിവരെയാണ് നഷ്ടപ്പെട്ടത്. ഹാരി ബ്രൂക്കും(18) വിക്കറ്റ് കീപ്പര്‍ ജാമീ സ്മിത്തും(മൂന്ന്) പുറത്താകാതെ നിന്നു. ജേ റിച്ചാര്‍ഡ്‌സണിനെ ഫൈന്‍ ലെഗ്ഗിലേക്ക് ബൗണ്ടറി പായിച്ച് ഹാരി ബ്രൂക്ക് ആണ് വിജയം ഉറപ്പാക്കിയത്. വേഗതയോടെ പൊരുതിയ ഇംഗ്ലണ്ട് 32.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയക്കുവേണ്ടി രണ്ടാം ഇന്നിങ്‌സില്‍ സ്റ്റാര്‍ക്കും ജെ റിച്ചാര്‍ഡ്‌സണും സ്‌കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

ആദ്യദിനം ഒരോവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ നേടിയ നാല് റണ്‍സുമായാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ ഇന്നലെ ക്രീസിലെത്തിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡിനൊപ്പം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ സ്‌കോട്ട് ബോളണ്ട് ആണ് ഉണ്ടായിരുന്നത്. അതിവേഗം ബോളണ്ടിനെ പുറത്താക്കി ഗുസ് അറ്റ്കിന്‍സണ്‍ വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടു. 90 റണ്‍സെത്തും മുമ്പേ ആറ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ പുറത്താക്കി ഇംഗ്ലണ്ട് കരുത്തറിയിച്ചു. നാല് വിക്കറ്റ് പ്രകടനവുമായി ഇംഗ്ലണ്ട് പേസര്‍ ബ്രൈഡന്‍ കാഴ്‌സെ ആണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് കനത്ത ആഘാതമേല്‍പ്പിച്ചത്. ട്രാവിസ് ഹെഡ്(46), അലെക്‌സ് കാരി(നാല്) എന്നീ വിലപ്പെട്ട വിക്കറ്റുകള്‍ കാഴ്‌സെ വീഴ്‌ത്തി. അപ്രതീക്ഷിത പ്രകടനത്തിന് ശേഷിയുള്ള മൈക്കല്‍ നെസെറിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും കാഴ്‌സെ പൂജ്യത്തിനാണ് മടക്കിയത്. ഓസീസ് നിരയില്‍ ട്രാവിസ് ഹെഡ് ടോപ് സ്‌കോറര്‍ ആയി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്(24*) തോല്‍ക്കുന്നത് വരെ വിക്കറ്റ് പോകാതെ കാത്തെങ്കിലും പിന്തുണ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. കാമറോണ്‍ ഗ്രീന്‍(19) ആണ് ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റര്‍. മറ്റ് ബാറ്റര്‍മാരെല്ലാം അതിവേഗം കീഴടങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസീസിന്റെ അഞ്ച് വിക്കറ്റ് നേടി ആധിപത്യം കാട്ടിയ ജോഷ് ടംഗ് കളിയിലെ താരമായി. രണ്ടാം ഇന്നിങ്‌സില്‍ ജോഷ് ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് സംഭാവന ചെയ്തു. ഇംഗ്ലണ്ട് നായന്‍ സ്‌റ്റോക്‌സ് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു.
പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കി. ഇന്നലത്തെ വിജയത്തോടെ പരമ്പര 3-1ലെത്തിനില്‍ക്കുകയാണ്. അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി നാലിന് സിഡ്‌നിയില്‍ ആരംഭിക്കും.

Tags: Australia vs EnglandAshes series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഷസ് കിരീടവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ആഘോഷത്തില്‍
Cricket

ആഷസ് ടെസ്റ്റ് പരമ്പര: ഇംഗ്ലണ്ട് വീണ്ടും കീഴടങ്ങി; ഓസീസിന്റെ ആഷസ് നേട്ടം 4-1ന്

Cricket

ആഷസ് പരമ്പര: ബഥേലിനു സെഞ്ച്വറി; ഇംഗ്ലണ്ട് പൊരുതുന്നു

സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അടുത്തെത്തി അഭിനന്ദിക്കുന്നു
Cricket

ആഷസ്: ഇംഗ്ലണ്ടിന് 384; തുടക്കം ഗംഭീരമാക്കി ഓസീസ്

ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിന മത്സരത്തിന് ശേഷം മൈതാനം വിടുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജോ റൂട്ടും ഹാരി ബ്രൂക്കും. ഓസീസ് താരം ട്രാവിസ് ഹെഡ് സമീപം
Cricket

ആഷസ്: സിഡ്‌നിയില്‍ ആദ്യദിനം ഇംഗ്ലണ്ടിന് മഴ ആശ്വാസം

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് പ്രധാന ക്യൂറേറ്റര്‍ മാറ്റ് പേജ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍
Cricket

മെല്‍ബണിലെ പിച്ചില്‍ ഐസിസിക്ക് അസംതൃപ്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.