ന്യൂദല്‍ഹി: ആഴ്ചകളായി തുടരുന്ന രൂക്ഷമായ പോരാട്ടത്തിന് വിരാമം. തായ്ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലുമായി 100-ലധികം പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അരലക്ഷത്തിലധികം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. ഇരുപക്ഷവും ഉടനടി വെടിനിര്‍ത്തലിന് സമ്മതിക്കുന്നുവെന്ന് തായ്, കംബോഡിയന്‍ പ്രതിരോധ മന്ത്രിമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവിലുള്ള സൈനിക വിന്യാസം നിലനില്‍ക്കും. കരാറിന്റെ ഭാഗമായി മുന്‍ ഏറ്റുമുട്ടലുകളില്‍ പിടിക്കപ്പെട്ട 18 കംബോഡിയന്‍ സൈനികരെ തായ്ലന്‍ഡ് തിരികെ നല്‍കാന്‍ സമ്മതിച്ചു .
















