തിരുവനന്തപുരം : കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ വിശദീകരണം തേടി.സെനറ്റ് അംഗം ഡോ. സാം സോളമന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പദവി നല്‍കുന്നത് ചട്ട വിരുദ്ധമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്.
ബിജെപി സിന്‍ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാറിന്റെ പരാതിയിലാണ് ഗവര്‍ണറുടെ നടപടി.അധ്യാപക പ്രതിനിധി സെനറ്റ് അംഗത്വം ഉപേക്ഷിച്ചാല്‍ ചുമതല നല്‍കുന്നത് പരിഗണിക്കാം എന്ന നിലപാടിലാണ് വൈസ് ചാന്‍സലര്‍. പുതിയ രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കുന്നത് വരെ നിലവിലെ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ രശ്മിയോട് ചുമതലയില്‍ തുടരാന്‍ വി.സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം സ്ഥിരം രജിസ്ട്രാറെ നിയമിക്കാനുള്ള നടപടികളിലേക്ക് സിന്‍ഡിക്കേറ്റ് കടന്നിട്ടുണ്ട്.
സി പി എം ഭൂരിപക്ഷമുളള സിന്‍ഡിക്കേറ്റിന് നിലവിലെ രജിസ്ട്രാര്‍ ചുമതലക്കാരി രശ്മിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി ഉണ്ടായതിനെ തുടര്‍ന്നാണ് മാറ്റാന്‍ തീരുമാനിച്ചത്.
















