കോട്ടയം: ബിജെപി കോട്ടയത്ത് ഭരണത്തിലേറിയ മൂന്നു പഞ്ചായത്തുകളിലും അധ്യക്ഷ പദവിയില്‍ വനിതകള്‍. ജില്ലയിലെ അയ്‌മനം, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തുകളാണ് ഇക്കുറി ബിജെപി ഭരണത്തിലുള്ളത്.
അയ്‌മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ബിന്ദു ഹരികുമാറും കിടങ്ങൂര്‍ ഗ്രാമപഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഗീത സുരേഷും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായി മിനര്‍വാ മോഹനുമാണ് അധികാരമേറ്റത്.
സിപിഎം മുന്‍ നേതാവും തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് മിനര്‍വ മോഹന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്നു. വിവിധ സ്ഥാനാരോഹണ ചടങ്ങുകളില്‍ ബിജെപി നേതാക്കളായ ലിജിന്‍ലാല്‍, പി സി ജോര്‍ജ്, ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
















