ന്യൂദല്‍ഹി: മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ പ്രേമിച്ച് വലയില്‍ വീഴ്‌ത്തുന്നതിനെ ലവ് ജിഹാദ് എന്ന് വിളിക്കുമ്പോള്‍ ഹിന്ദു യുവാക്കള്‍ മുസ്ലിം യുവതികളെ പ്രേമിക്കുന്നതിനെ ഭഗ് വ ലവ് ട്രാപ് (ഭഗ് വ പ്രേമക്കെണി) എന്ന് വിളിച്ച് കൗണ്ടറടിക്കുന്ന മുഫ്തി ഷാമെയല്‍ നദ് വി മറ്റൊരു സക്കീര്‍ നായിക്കാണെന്ന് വിലയിരുത്തല്‍.
കാരണം ഇന്ത്യയില്‍ മുസ്ലിം യുവതികളെ ഹിന്ദു യുവാക്കള്‍ പ്രേമിക്കുന്ന സംഭവങ്ങള്‍ തീരെ ഇല്ലെന്നിരിക്കെ ഭഗ് വ ലവ് ട്രാപ് എന്ന ഒരു കാര്യം പ്രചരിപ്പിച്ച് ലവ് ജിഹാദിനെ ന്യായീകരിക്കാനാണ് മുഫ്തി ഷാമെയ്ല്‍ നദ് വി എന്ന കൗശലക്കാരനായ മുസ്ലിം പണ്ഡിതന്റെ നീക്കമെന്നാണ് ആരോപിക്കപ്പെടുന്നത്. സക്കീര്‍ നായിക്ക് എന്ന അപകടകാരിയായ ഇസ്ലാമിക പ്രാസംഗികനെപ്പോലെ തന്നെ ഇസ്ലാമിന് അനുകൂലമായ ആശയങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ സമര്‍ത്ഥനാണ് മുഫ്തി ഷാമെയ്ല്‍ നദ് വി. ഇയാളുടെ ഭഗ് വ പ്രേമക്കെണിയെക്കുറിച്ചുള്ള വീഡിയോ പ്രചരിച്ച ശേഷം ഇന്ത്യയിലെ പല നഗരങ്ങളിലുും മുസ്ലിം പെണ്‍കുട്ടികളുടെ കൂടെ നില്‍ക്കുന്ന ഹിന്ദു യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന പ്രവണതകള്‍ കൂടി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹിന്ദു യുവാക്കളെ പ്രേമിക്കുന്ന മുസ്ലിം യുവതി അപകടത്തിലാണെന്നാണ് മുഫ്തി ഷാമെയ്ല്‍ നദ് വി പറയുന്നത്. ഇത് ഭഗ് വ ലവ് ട്രാപാണെന്നും മുസ്ലിം യുവതിയെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നുമാണ് നദ് വിയുടെ വിശദീകരണം. ഇത് ലവ് ജിഹാദിനെ ന്യായീകരിക്കാന്‍ നദ് വി നടത്തുന്ന ഒരു തന്ത്രമാണിതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം കുടുംബങ്ങളോട് നദ് വി അഭ്യര്‍ത്ഥിക്കുന്നത് ഇങ്ങിനെയാണ്:”നിങ്ങളുടെ മുസ്ലിങ്ങളായ പെണ്‍കുട്ടികളെ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കരുത്. മുസ്ലിങ്ങളായ അടിമകളാണ് ഹിന്ദുക്കളേക്കാള്‍ നല്ലത്. ഇസ്ലാമില്‍ നിന്നും വ്യതിചലിച്ചുപോയ, ഭഗ് വ പ്രേമക്കെണിയില്‍ കുടുങ്ങിയ സഹോദരിമാരില്‍ പലരോടും ഞാന്‍ ബഹുദൈവ വിശ്വാസികളായ ഹിന്ദുക്കളെ പ്രേമിക്കരുതെന്ന് വിലക്കിയിട്ടുണ്ട്. അള്ളായുടെ സ്വര്‍ഗ്ഗം വേണോ അതോ നരകത്തീയില്‍ പതിക്കണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ.”.
വാസ്തവത്തില്‍ മുസ്ലിം യുവതികളെ ഹിന്ദുയുവാക്കള്‍ പ്രേമിക്കുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനേ ഇല്ലെന്നാണ് പൗരസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ലവ് ജിഹാദിനെ ന്യായീകരിക്കാന്‍ വേണ്ടി നദ് വി സൃഷ്ടിക്കുന്ന ഒരു പ്രചാരണം മാത്രമാണെന്നും പറയ്‌പപെടുന്നു.
വിദ്വേഷപ്രസംഗവും കള്ളപ്പണം വെളുപ്പിക്കലും കാരണമാണ് സക്കീര്‍ നായിക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ തുടങ്ങിയത്. ഇതോടെ സക്കീര്‍ നായിക്ക് ഇന്ത്യ വിടുകയായിരുന്നു.
















