Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്വേതകേതുവിന്റെ സംശയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 05:29 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്തിലെ ആറാം മദ്ധ്യായം എട്ടാം ഖണ്ഡത്തിലെ ഏഴാമത്തെ ശ്ലോകത്തിലാണ് ‘തത്ത്വമസി’ മഹാവാക്യം വരുന്നത്. തത് എന്നാല്‍ ബ്രഹ്‌മം എന്നും ത്വം എന്നാല്‍ ജീവന്‍ എന്നും അര്‍ത്ഥമാക്കണമെന്നാണ് ആചാര്യമതം. തത്ത്വമസി എന്ന മഹാവാക്യം കൊണ്ട് ബ്രഹ്‌മത്തിന്റെയും ജീവന്റെയും ഏകത്വം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.

എന്നാല്‍ രണ്ടിന്റെയും ഐക്യം വാച്യാര്‍ത്ഥത്തില്‍ അല്ല എന്ന് നാം പ്രത്യേകം മനസ്സിലാക്കണം. ഈ ഏകത്വം ലക്ഷ്യാര്‍ത്ഥത്തിലാണ്. കാരണം സൂര്യനും മിന്നാമിനുങ്ങും രാജാവും ഭൃത്യനും കടലും കിണറും മഹാമേരുവും പരമാണുവും പോലെ വിരുദ്ധ ധര്‍മ്മങ്ങളോട് കൂടിയവയാണ് ഇതു രണ്ടും. നാം ഓരോരുത്തരും ഈശ്വരനാണ് എന്ന് പറഞ്ഞാല്‍ നമ്മുടെ ശരീരമാണ് ഈശ്വരന്‍ എന്ന് തെറ്റിദ്ധരിക്കരുത്. ശരീരമോ മനസ്സോ ബുദ്ധിയോ ഈശ്വരന്‍ അല്ല. എങ്ങും നിറഞ്ഞുനില്‍ക്കുന്ന സമഷ്ടി ചൈതന്യമായ ബ്രഹ്‌മം വൃഷ്ടി ശരീരമായ ഓരോന്നിലും പ്രകടമാകുമ്പോള്‍ അതിനെയാണ് നാം ആത്മാവ് എന്ന് വിവക്ഷിക്കുന്നത്. എന്നില്‍ കുടികൊള്ളുന്ന ആത്മാവ് തന്നെയാണ് എങ്ങും നിറഞ്ഞ ബ്രഹ്‌മം. ഈ ഐക്യത്തെയാണ് തത്ത്വമസി മഹാവാക്യം പ്രതിനിധാനം ചെയ്യുന്നത്. ഉദ്ദാലകനും പുത്രനായ ശ്വേതകേതുവും തമ്മിലുള്ള സംവാദ രൂപത്തില്‍ ആണ് തത്ത്വമസിയുടെ തത്ത്വപ്പൊരുള്‍ അനാവരണം ചെയ്യപ്പെടുന്നത്. ഉദ്ദാലക മഹര്‍ഷി മകനോട് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പറഞ്ഞ വാക്കായാണ് തത്ത്വമസി (അത് നീ തന്നെ ആകുന്നു) ഛാന്ദോഗ്യോപനിഷത്തില്‍ വരുന്നത്. ഇത് കേട്ട് ശ്വേതകേതുവിന് താന്‍ എങ്ങനെ പരമാത്മാവ് ആകും എന്ന് സംശയമുദിച്ചു. അച്ഛനോട് ശ്വേതകേതു ഈ സംശയം ഉന്നയിച്ചു. അതിന് മറുപടിയായി ഉദ്ദാലകന്‍ മകനോട് കുറച്ച് അഗ്‌നി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മകന്‍ ഉടന്‍തന്നെ ഒരു വിളക്ക് തെളിയിച്ചു കൊണ്ടുവന്നു. നിന്നോട് അഗ്‌നി കൊണ്ടുവരാനല്ലേ പറഞ്ഞത് എന്ന് ഉദ്ദാലകന്‍ തിരിച്ചുചോദിച്ചു.

ശ്വേതകേതു പിന്നീട് ഒരു തിരി തെളിയിച്ചു കൊണ്ടുവന്നു. നിന്നോട് അഗ്‌നി കൊണ്ടുവരാന്‍ അല്ലേ ആവശ്യപ്പെട്ടത് എന്നു പിതാവ് മകനോടു വീണ്ടും അദ്ദേഹം ചോദിച്ചു. ശ്വേതകേതു പിന്നീട് ഒരു കനല്‍ക്കട്ട എടുത്ത് കൊണ്ടുവന്നു. പഴയ ചോദ്യം മഹര്‍ഷി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശ്വേതകേതുവിന് ദേഷ്യവും സങ്കടവും അടക്കാനായില്ല. അവന്‍ അച്ഛനോട് തിരിച്ചു ചോദിച്ചു, ‘എങ്ങനെയാണ് അഗ്‌നി മാത്രമായി കൊണ്ടുവരാനാവുക? അതിന് ഒരു ഇരിപ്പടം വേണ്ടേ?’ മകനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഉദ്ദാലകന്‍ പറഞ്ഞു. അതെ! ‘അതാണ് നിന്റ ചോദ്യത്തിന് ഉത്തരവും. ‘അഗ്നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ് എന്നപോലെ പരമാത്മാവിന് ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്റ ശരീരം. അതായത് പരമാത്മാവ് എന്നിലും നിന്നിലും സര്‍വ്വചരാചരങ്ങളിലും സ്ഥിതിചെയ്യുന്നു എന്ന് സാരം. അല്ലയോ പുത്രാ, നീ പരമമായ സത്യത്തെ അല്ലേ അന്വേഷിക്കുന്നത്? ആ സത്യം നീ തന്നെയാണ്! എന്തുകൊണ്ടെന്നാല്‍ ഉണ്‍മ രണ്ടില്ല. സത്യം രണ്ടില്ല. ഏകമാണ,് അദ്വൈതമാണ് സത്യം. അതാണ് തത്ത്വമസിയുടെ രഹസ്യവും.’ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരമാത്മ ചൈതന്യത്തെ തന്ത്ര വിധാനത്തിലൂടെ വിഗ്രഹം എന്ന ഉപാധിയിലേക്ക് സമ്മേളിപ്പിക്കുന്നതാണല്ലോ ക്ഷേത്രസങ്കല്‍പ്പത്തിന്റെ അകം പൊരുള്‍. ഈആത്മശബ്ദത്തെ ശങ്കരാചാര്യര്‍ പരബ്രഹ്‌മശബ്ദമായി തിരിച്ചറിയുന്നുണ്ട്. അത് ജഗത്തിന്റെ ആത്മാവും സത്യവുമാണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു. ആധുനിക ഭാരതം ദര്‍ശിച്ച മഹാമനീഷിയായ സ്വാമി വിവേകാനന്ദനും പറയുന്നത്, ‘എല്ലാ ദര്‍ശനങ്ങളും ഒടുവില്‍ ഒഴുകിയെത്തുന്നത് ഈ മഹാവാക്യത്തില്‍ ആണെന്നാണ്. ‘സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും നീ തന്നെയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ശ്രീനാരായണ ഗുരുദേവനും ഈ മഹാവാക്യത്തെ മലയാളത്തില്‍ വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.

 

Tags: Hindu DevotionalUpanishadsShwetaketuഛാന്ദോഗ്യോപനിഷത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Varadyam

ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനം-3; വൈദിക വാങ്മയത്തിലെ ഏകത്വ പ്രഖ്യാപനം

ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി സമ്മാനിക്കുന്നു. എം.പി. സുബ്രഹ്മണ്യ ശര്‍മ, പി. കെ. വിജയരാഘവന്‍, ഡോ. പി. വി. കൃഷ്ണന്‍ നായര്‍, സ്വാമി ചിദാനന്ദപുരി, ഡോ. എം. ലക്ഷ്മികുമാരി, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ സമീപം
Kerala

സമൂഹനന്മക്കായി ജീവിക്കണമെന്ന് പഠിപ്പിച്ചത് ഉപനിഷത്ത്, കമ്യൂണിസ്റ്റ് മാര്‍ഗം പരാജയപ്പെട്ടു: സി. രാധാകൃഷ്ണന്‍

Samskriti

തൈ പത്തു നടേണ്ട പത്താമുദയം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.