കൊച്ചി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും അധിക സര്‍വീസുകള്‍ നടത്തും.തിരക്ക് കണക്കിലെടുത്താണ് സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കുന്നത്.
26 മുതല്‍ ജനുവരി മൂന്നു വരെ ഇടപ്പള്ളി സ്റ്റേഷനില്‍ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകള്‍ രാത്രി 11 വരെ സര്‍വീസ് നടത്തും. പുതുവര്‍ഷം പ്രമാണിച്ച് പുലര്‍ച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.
ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനലുകളില്‍ നിന്ന് അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ 1.30ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനില്‍ അവസാന ട്രെയിന്‍ പുലര്‍ച്ചെ രണ്ടിന് പുറപ്പെടും.
















