കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടമുണ്ടായി. പെരുമ്പാവൂര്‍ മേതലയില്‍ കല്ലില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുളള പ്ലൈവുഡ് കമ്പനിയില്‍ ആണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന് ഉള്ളിലുണ്ടായിരുന്ന പ്ലൈവുഡ് ഉത്പന്നങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ എത്തിയാണ് തീ കെടുത്തിയത്. സ്ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീ കണ്ടത്.
















