ബെംഗളൂരു: കര്‍ണ്ണാടകയില്‍ നാല് ടൗണ്‍ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിലും വിജയം കൊയ്ത് ബിജെപി. ദക്ഷിണ്‍ കന്നടയിലെ രണ്ട് ടൗണ്‍ പഞ്ചായത്തുകളും ഉത്തര കന്നട, ബെംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെ ഓരോ ടൗണ്‍ പഞ്ചായത്തുകളും ആണ് ബിജെപി തൂത്തുവാരിയത്.
കോണ്‍ഗ്രസിനുള്ളില്‍ സിദ്ധരാമയ്യ- ഡി.കെ. ശിവകുമാര്‍ വഴക്ക്, സംഘപരിവാറിന്റെ പ്രതിച്ഛായ തകര്‍ക്കല്‍ ലാക്കായി നടത്തി ധര്‍മ്മസ്ഥല ക്ഷേത്ര കൂട്ടക്കൊലപാതക കള്ളക്കേസ്, കര്‍ണ്ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഒട്ടേറെ കാരണങ്ങള്‍ ബിജെപിയുടെ ഈ വിജയത്തിന് പിന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നാല് ടൗണ്‍ പഞ്ചായത്തുകളില്‍ നേരത്തെ രണ്ട് ടൗണ്‍ പഞ്ചായത്തുകള്‍ കോണ്‍ഗ്രസിന്റെ കയ്യിലായിരുന്നു. ഇതും ബിജെപി ഇത്തവണ പിടിച്ചെടുത്തു. നാല് ടൗണ്‍ പഞ്ചായത്തുകളിലായി ആകെയുള്ള 76 വാര‍്ഡുകളില്‍ 47 എണ്ണത്തില്‍ ബിജെപി വിജയിച്ചു. ഇതില്‍ ബെംഗളൂരു റൂറലിലെ വിജയം നിറം പകരുന്നതാണ്. കാരണം ഡി.കെ. ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ. സുരേഷിന്റെ കോട്ടയായി അറിയപ്പെടുന്ന ഇടമാണ് ബെംഗളൂരു റൂറല്‍.
ഭത് കല്‍, മൂഡ് ബിദ്രെ, തുര്‍വിഹാല എന്നീ നിയോജകമണ്ഡലങ്ങളില്‍ കിടക്കുന്ന ബജാപെ, കിന്നിഗൊളി, മന്‍കി, ഭാഷടിഹള്ളി എന്നിവിടങ്ങളിലെ വിജയം ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു എന്നതിന്റെ സൂചനയാണെന്ന് ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
















