തിരുവനന്തപുരം: തൃശൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി പാര്‍ട്ടി നേതൃത്വം പണം വാങ്ങി വിറ്റെന്ന് ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു.കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് നടപടിയെടുത്തത്.
മേയറായി തെരഞ്ഞെടുത്ത ഡോ. നിജി ജസ്റ്റിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ലാലി ജെയിംസ് ഉന്നയിച്ചത്. മേയര്‍ സ്ഥാനത്തിനായി നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ കണ്ടെന്നാണ് ആരോപണം ഉന്നയിച്ചത്. പണം ഇല്ലാത്തതിനാലാണ് പാര്‍ട്ടി തന്നെ തഴഞ്ഞതെന്നും ലാലി പറഞ്ഞു.
താന്‍ വിധവയാണ്.രണ്ടുദിവസം മുമ്പാണ് തനിക്ക് അര്‍ഹതപ്പെട്ട മേയര്‍ പദവി വിറ്റത്. കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴഞ്ഞു-ലാലി ആരോപിച്ചു.
തനിക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടിക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ലാലി പറഞ്ഞു. എന്നാല്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ലാലി ഡോ. നിജി ജസ്റ്റിന് അനൂലമായി വോട്ട് ചെയ്യുകയുണ്ടായി
















