കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപി നേതാവ് അഡ്വ. പി. എൽ ബാബു ചെയർമാനായി സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിച്ചാണ് ബിജെപി ഏറ്റവും വലിയ കക്ഷിയായത്. ബിജെപിക്ക് നഗരസഭയില്‍ 21 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 20 ഉം, യുഡിഎഫിന് 12 സീറ്റുകളും ലഭിച്ചിട്ടുണ്ട്.
രണ്ടു റൗണ്ടായിട്ടാണ് വോട്ടെടുപ്പ് നടന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 18 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകൾ വേണം. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ സിപിഎമ്മും കോൺഗ്രസും സഹകരിക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ ഇരുപാർട്ടികളും നീക്കുപോക്കുകൾക്ക് സന്നദ്ധമായില്ല.
ചരിത്രത്തിൽ ആദ്യമായിട്ടാണ് തൃപ്പൂണിത്തുറ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എൽഡിഎഫും യു.ഡി.എഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്.
















