തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ചുക്കാൻ പിടിക്കാൻ എൻഡിഎയുടെ പ്രതിനിധിക്ക് ലഭിച്ച ഈ ഒരു നിയോഗം വാസ്തവത്തിൽ മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തു പകരുന്നതാണെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. കേരള രാഷ്‌ട്രീയം മാറി മറിയുകയാണ്. ഇടതുപക്ഷവും അതുപോലെ യുഡിഎഫും ഈ കേരളത്തിൽ കെട്ടിപ്പൊക്കിയ സാങ്കല്പികങ്ങളായ ജനവിരുദ്ധങ്ങളായ നയപരിപാടികൾക്കും പ്രവർത്തനങ്ങൾക്കും ഏൽക്കുന്ന ഏറ്റവും വലിയ കനത്ത ആഘാതമാണ്.
ജനങ്ങൾ മാറി ചിന്തിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ ഇനി ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ കഴിയുന്നത് എൻഡിഎയ്‌ക്ക് മാത്രമാണ്.
ഈ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ട് ഇവിടെ അഴിമതിയില്ലാത്ത ഒരു സംശുദ്ധമായ ഒരു സദ്ഭരണത്തിന് തുടക്കം കുറിക്കാൻ തീർച്ചയായും ഈ പുതിയ ഭരണകൂടത്തിന് ഈ നഗരസഭയുടെ ഭരണാധികാരികൾക്ക് സാധിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
















