പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭയില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിച്ച് വിജയിച്ച പി. നിര്‍മല ചെയര്‍പേഴ്‌സണാകും. സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.. എന്നാല്‍ ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടെന്നാണ് വിവരം.
ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനം ഇടതുമുന്നണിയുടെ ഷൊര്‍ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.ഷൊര്‍ണൂര്‍ നഗരസഭയില്‍ . ആകെ 35 സീറ്റുകളാണ് ഉളളത്.ഇതില്‍ 17 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്
ബിജെപി 12 സീറ്റുകളിലും യുഡിഎഫ് അഞ്ച് സീറ്റുകളിലും വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്രയും നേടി. ഭരണസ്ഥിരതയ്‌ക്ക് വേണ്ടിയാണ് പി. നിര്‍മല ചെയര്‍പേഴ്‌സണാക്കാനുളള തീരുമാനമെന്നാണ് സിപിഎം വിശദീകരണം.
















