കോട്ടയം: പാലാ നഗരസഭ പുളിക്കക്കണ്ടം കുടുംബത്തിന്‌റെ നേതൃത്വത്തില്‍ യു.ഡി. എഫ് ഭരിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം യു.ഡി എഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ പാലാ എം. എല്‍. എ മാണി സി കാപ്പില്‍ നടത്തി. ദിയ ബിനു പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണാകും.മറ്റൊരു സ്വതന്ത്ര മായാ രാഹുല്‍ വൈസ് ചെയര്‍ പേഴ്‌സണും. ബിനു പുളിക്കക്കണ്ടത്തിന്‌റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്‌മ ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് യു. ഡി എഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തത്. കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്‌റിനെതിരെ യു.ഡി.എഫ് വിമത സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു ജയിച്ച മായാ രാഹുലിനെ സ്വീകരിക്കേണ്ടി വന്നുവെന്നതാണ് യു.ഡി.എഫ് ഭരണത്തിന്‌റെ ഗതികേട്.
















