കോട്ടയം; തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിയ്‌ക്ക് കാരണം യോഗി ആദിത്യനാഥിന്റെ കത്താണെന്ന് സിപിഎം . ആഗോള അയ്യപ്പ സംഗമത്തിൽ ബിജെപിയുടെ യോഗി ആദിത്യനാഥിന്റെ കത്ത് പ്രാധാന്യത്തോടെ വായിച്ചതു രാഷ്‌ട്രീയമായി തിരിച്ചടിച്ചെന്നാണ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലെ വിമർശനം.
അയ്യപ്പ സംഗമം നടന്നപ്പോൾ കത്തുവായിച്ച ദേവസ്വം മന്ത്രി വി.എൻ. വാസവൻ കൂടി പങ്കെടുത്ത യോഗത്തിലാണു വിമർശനം ഉയർന്നത്. സിപിഎം – ബിജെപി അന്തർധാര എന്ന പ്രചാരണത്തിന് ഇതു ശക്തി പകർന്നു. ശബരിമല സ്വർണക്കൊള്ള വിവാദം പോലും കാര്യമായി ബാധിച്ചില്ല.
യോഗി ആദിത്യനാഥ് നേരിട്ടെത്തി പ്രസംഗിച്ചിരുന്നെങ്കിൽപ്പോലും ഇത്രയും തിരിച്ചടിയുണ്ടാകില്ലായിരുന്നെന്നും അഭിപ്രായം ഉയർന്നു. സംസ്ഥാന അതിഥിയായി ഒരു മുഖ്യമന്ത്രി എത്തുന്നതിൽ കവിഞ്ഞ പ്രാധാന്യം അതിന് ഉണ്ടാകുമായിരുന്നില്ലെന്നുമാണ് വിമർശനം
















