ന്യൂദല്‍ഹി: ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഉത്സവമായ ക്രിസ്തുമസ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നല്‍കുന്നു. മനുഷ്യരാശിയുടെ ക്ഷേമത്തിനായി യേശുദേവന്‍ ചെയ്ത ത്യാഗത്തെ ഇത് ഓര്‍മിപ്പിക്കുന്നു. സമൂഹത്തില്‍ സമാധാനം, ഐക്യം, സമത്വം, സേവനം എന്നിവയുടെ മൂല്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പുണ്യസന്ദര്‍ഭം നമ്മെ പ്രചോദിപ്പിക്കുന്നു. യേശുക്രിസ്തു കാണിച്ചുതന്ന പാത പിന്തുടരാനും ദയയും പരസ്പര ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കാമെന്നും രാഷ്‌ട്രപതി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.















