മലപ്പുറം : താഴെ ചെളാരിയില്‍ തീപിടുത്തം. ഫര്‍ണിച്ചര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.
ബുധനാഴ്ച രാത്രി 8.30ഓടെയാണ് തീപിടുത്തമുണ്ടായത്.പ്ലൈവുഡ്, തടിക്കഷണങ്ങള്‍ എന്നിവ കൂട്ടിയിട്ടിരുന്നിടത്താണ് തീപിടിച്ചത്.
നാല് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.തീപിടുത്തത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.സംഭവത്തില്‍ ആളപായമില്ല.
















