കോഴിക്കോട് : ഗര്‍ഭിണിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച് പങ്കാളി.എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ആണ് പൊളളിച്ചത്.
യുവതിക്ക് കൈക്കും കാലിനും പൊള്ളലേറ്റു.കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം.
പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് ഗര്‍ഭിണിയോട് ക്രൂരത കാട്ടിയത്. മയക്കുമരുന്നിന് അടിമയാണ് ഇയാള്‍ .
കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയ ഷാഹിദിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്.
















