തിരുവനന്തപുരം: 2023ലെ കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. 162 നാടന്‍ കലാപുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഫെലോഷിപ്പ് (13), അവാര്‍ഡ് (101), ഗുരുപൂജ പുരസ്‌കാരം (13), ഗ്രന്ഥരചനാ അവാര്‍ഡ് (1), യുവപ്രതിഭാ പുരസ്‌കാരം (31), ഡോക്യുമെന്ററി പുരസ്‌കാരം (2), കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും 2023 ലെ എം.എ ഫോക് ലോര്‍ ഒന്നാം റാങ്ക് ജേതാവിന് നല്‍കുന്ന അവാര്‍ഡ് (1) എന്നീ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.
ഫെലോഷിപ്പ് ലഭിച്ചവര്‍: പി.പി. കരുണാകരന്‍ – പൂരക്കളി, സി. മണി – കണ്യാര്‍കളി, കെ.വി. കുഞ്ഞിരാമന്‍ – കോല്‍ക്കളി, വാസുദേവന്‍ കെ – മുടിയാട്ട്, കെ. കൃഷ്ണന്‍ – പൊറാട്ട്നാടകം, എം. ലക്ഷ്മണ പുലവര്‍ – തോല്‍പ്പാവക്കൂത്ത്, കെ. മൊയ്തു മാസ്റ്റര്‍ – മാപ്പിളകല, ഗണേശന്‍ പറമ്പന്‍ – തെയ്യം, കെ. ആര്‍. കൊച്ചുനാരായണന്‍ – കളമെഴുത്ത്പാട്ട്, പ്രസന്നന്‍ എം. എന്‍. – അര്‍ജ്ജുനനൃത്തം, ഡോ. വേണുഗോപാലന്‍ എ. കെ. – കളരിപ്പയറ്റ്, അശോക് കുമാര്‍ കെ. – പടയണി, പ്രകാശ് വളളംകുളം – നാടന്‍പാട്ട്.
ഗുരുപൂജ പുരസ്‌കാരം ലഭിച്ചവര്‍: കുഞ്ഞിരാമന്‍ കക്കോപ്രവന്‍ – തെയ്യം, അമ്പുകുറ്റൂരന്‍ പി. വി. – തെയ്യം, ബാലന്‍ പണിക്കര്‍ യു. കെ. – തെയ്യം, ടി. വി. രവീന്ദ്രന്‍ പണിക്കര്‍ – തെയ്യം, പാറയില്‍ പുരുഷോത്തമന്‍ – പൂരക്കളി, കൊടക്കാരന്റെ ബാലന്‍ – പൂരക്കളി, പുരുഷോത്തമന്‍ ഗുരുക്കള്‍ – കളരിപ്പയറ്റ്, വി. നാരായണന്‍ – കോല്‍ക്കളി, എല്‍. സുബ്രമഹ്ണ്യന്‍ – തോല്‍പ്പാവക്കൂത്ത്,
മുഹമ്മദ് അബ്ദുള്‍ ജലീല്‍ – മാപ്പിളപ്പാട്ട്, എം. പി. ഭാസ്‌ക്കരന്‍ – മരക്കലപ്പാട്ട്, യശോദ ഒ. വി. – നാട്ടിപ്പാട്ട്, എന്‍. കെ. സുരേന്ദ്രന്‍ – വാണിയക്കോലം.
















