ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. ഹിമാന്‍ഷി ഖുറാന എന്ന 30 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകന്‍ അബ്ദുള്‍ ഗഫൂരി എന്നയാള്‍ക്കായി കനേഡിയന്‍ പൊലീസ് രാജ്യവ്യാപകമായി വാറണ്ട് പുറപ്പെടുവിച്ചു.
‘പ്രതിയുടെ ചിത്രം ഞങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്, ഇയാള്‍ എവിടെയാണെന്ന് അറിയാവുന്നവര്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. ഹിമാന്‍ഷിയുടെ മരണത്തില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നടുക്കം രേഖപ്പെടുത്തി.
















