Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നെയ്‌മര്‍ വരും ലോകകപ്പിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 04:20 am IST
in News

സാവോപോളോ: ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിനായി പന്ത് തട്ടാന്‍ താന്‍ ഉണ്ടാകുമെന്ന് സൂപ്പര്‍ താരം നെയ്‌മര്‍. ലോകകപ്പിന് മുന്നോടിയായി ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നെയ്‌മര്‍. ഇന്നലെ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ അധികൃതര്‍ അറിയിച്ചു. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് എഫ്സിയെ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചതിന് പിന്നാലെയാണ് നെയ്‌മര്‍ കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാവുകയാണെന്ന് വെളിപ്പെടുത്തിയത്. ദീര്‍ഘകാലമായി അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു. ഖത്തര്‍ ലോകകപ്പിനു ശേഷം ദേശീയ ടീമിനൊപ്പം അധികം കളിക്കാന്‍ നെയ്‌മറിനായിരുന്നില്ല.

2023 ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റതിന് ശേഷം നെയ്‌മര്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ കളിച്ചിട്ടില്ല. ബ്രസീല്‍ ദേശീയ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. പ്രതിഭാധനനായ നെയ്‌മര്‍, തന്റെ ജീവിതത്തില്‍ മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റാണ് ഖത്തര്‍ ലോകകപ്പെന്ന് പറഞ്ഞിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വേഗത്തില്‍ തിരിച്ചുവരാനാകും. ലോകകപ്പില്‍ കളിക്കാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിനായുള്ള ശ്രമങ്ങള്‍ എന്റെ ഭാഗത്തുനിന്നുണ്ടാകും. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുമെന്ന് കരുതുന്നു. ഇതെന്റെ അവസാന ലോകകപ്പാണ്. അത് നേടണം. – നെയ്‌മര്‍ ശസ്ത്രക്രിയയ്‌ക്ക് മുമ്പ് പറഞ്ഞു.

നിലവില്‍ 33 വയസ്സുള്ള നെയ്‌മര്‍, പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ കളിക്കാനായി കാത്തിരിക്കുകയാണ്. ലോകകപ്പിനു ശേഷം മൂന്നു തവണ പരിക്കിനെത്തുടര്‍ന്ന് ടീമില്‍നിന്നു വിട്ടുനില്‍ക്കേണ്ടവന്നു. പരിക്കില്‍ നിന്ന് പൂര്‍ണ്ണമുക്തനായി ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷം തന്റെ നിലവിലെ ക്ലബ്ബായ സാന്റോസിന് മികച്ച പ്രകടനവും നെയ്‌മര്‍ കാഴ്ചവെച്ചിരുന്നു. എന്നാല്‍, അവിടെവച്ച് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഇടംകാലിനായിരുന്നു പരിക്ക്. കളിക്കാന്‍ പാടില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാണ് സാന്റോസിന് വേണ്ടി വീണ്ടും പന്തുതട്ടിയത്. ഇത് ,സാന്റോസിന് ഗുണമാവുകയും ചെയ്തു. അവസാന നാല് കളിയില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഗോളടിച്ച നെയ്‌മറുടെ മികവില്‍ സാന്റോസ് 12ാം സ്ഥാനത്ത് അവസാനിപ്പിച്ചു. 20 ടീമുകളുള്ള ലീഗില്‍ അവസാന നാല് സ്ഥാനക്കാര്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്‌ത്തപ്പെടുമായിരുന്നു. അവിടെനിന്ന് ടീമിനെ കരകയറ്റിയതിനെത്തുടര്‍ന്ന് ആരാധകരും ടീം മാനേജ്മെന്റും നെയ്‌മര്‍ക്ക് നന്ദി പറഞ്ഞു. ഇതിനിടെ, കാല്‍മുട്ട് ശരിയാകുന്നില്ലെങ്കില്‍ തന്റെ കാല്‍മുട്ട് എടുത്തുകൊള്ളാന്‍ പറഞ്ഞ് ആരാധകനെത്തിയത് കൗതുകമായി.

 

Tags: Neymar2026 FIFA World CupBrazilian football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അതുറപ്പ്; നെയ്‌മര്‍ ലോകകപ്പിനില്ല; സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് പുറത്ത്

Football

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 മത്സരക്രമം തയാര്‍; ആദ്യ അങ്കം മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക

Football

ഫിഫ ലോകകപ്പിന് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ച് കുറസോ; ജമൈക്കയെ സമനിലയില്‍ തളച്ച് കുഞ്ഞൻ രാജ്യം

Football

നെയ്‌മറും വിനിയുമില്ലാതെ ബ്രസീല്‍ ടീം

Football

നെയ്‌മറുടെ സാന്റോസ് 6-0ന് തോറ്റു; കരിയറിലെ വലിയ പരാജയം രുചിച്ച് നെയ്‌മര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.