ന്യൂദല്‍ഹി: ആപ്പിള്‍ ഐ ഫോണ്‍ നിര‍്മ്മിയ്‌ക്കുന്ന തായ് വാനിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന ഫോക്സ്കോണ്‍ എന്ന കമ്പനിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മോദിയുടെ ബുദ്ധിയാണ്. ഇന്ത്യ ഇന്ന് ഐ ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമായിരിക്കുന്നു.
ബെംഗളൂരുവിലെ ദേവനഹള്ളിയിലെ ഫോക്സ് കോണ്‍ ഫാക്ടറി 30000പേര്‍ക്കാണ് ജോലി നല്‍കിയത്. അതും 19നും 24നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്. അതാണ് മോദി പറഞ്ഞത്, 140കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ഇന്ത്യയെ സേവനരാജ്യം എന്നതില്‍ നിന്നും ഉല്‍പാദന രാജ്യമാക്കി മാറ്റിയേ തീരൂ. തൊഴിലാളികള്‍ ധാരാളം ആവശ്യമായി വരുന്ന മേഖലയാണ് ഉല്‍പാദനമേഖല. സേവനമേഖലയ്‌ക്ക് ബുദ്ധിയാണ് വേണ്ടതെങ്കില്‍ മനുഷ്യന്റെ ശാരീരികാധ്വാനമാണ് ഉല്‍പാദനമേഖലയ്‌ക്ക് ആവശ്യം.
തമിഴ്നാട്ടിലെ ഫോക്സ് വാഗണ്‍ ഫാക്ടറിയില്‍ 41000 പേരാണ് ജോലി ചെയ്യുന്നത്. ദേവനഹള്ളിയിലെ ഫാക്ടറിയില്‍ ആപ്പിള്‍ ഐ ഫോണ്‍ 17 വരെ നിര്‍മ്മിക്കുന്നു.
കാര്യങ്ങള്‍ ഇങ്ങിനെ പുരോഗമിക്കുമ്പോഴാണ് ഇന്ത്യയില്‍ ഉല്‍പാദനം ഇഴയുന്നു എന്ന നെഗറ്റീവായ കമന്‍റ് ജര്‍മ്മന്‍ പര്യടനത്തിനിടയില്‍ രാഹുല്‍ ഗാന്ധി തട്ടിവിട്ടത്. എത്ര നിരുത്തരവാദപരമായ പ്രസ്താവനയാണിത്. കാരണം ഇന്ത്യയെ രക്ഷിക്കാന്‍ ഉല്പാദനരംഗത്തേക്ക് ഇന്ത്യ പ്രവേശിച്ചേ മതിയാവൂ. ഉല്‍പാദന മേഖലയില്‍ പങ്കാളിയായതിന്റെ ചരിത്രം ഇന്ത്യയ്‌ക്ക് ഇല്ലാത്തതിനാല്‍ കുറ്റമറ്റ ഉല്‍പാദനപ്രക്രിയ രൂപപ്പെടാന്‍ ഇനിയും സമയമെടുക്കും. പക്ഷെ അതിനെ നിരുത്സാഹപ്പെടുത്തുന്ന കമന്‍റ് പറയുമ്പോള്‍ മോദി ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് വിദേശങ്ങളില്‍ നിന്നും എത്തിച്ചുകൊണ്ടിരിക്കുന്ന ഉല്‍പാദനകമ്പനികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് ക്രൂരമാണ്. ചൈനയ്‌ക്ക് പകരം മറ്റൊരു ഉല്‍പാദനകേന്ദ്രം തേടുന്ന പാശ്ചാത്യരാജ്യങ്ങളേയും കമ്പനികളേയും ആകര്‍ഷിക്കുകയായിരുന്നു ചൈന പ്ലസ് വണ്‍ എന്ന പോളിസി നടപ്പാക്കുന്നതിലൂടെ മോദി ചെയ്തത്. ഉല്‍പാദന രംഗത്ത് തിളക്കം നേടുന്ന ഇന്ത്യയെ പിന്നോട്ടടിപ്പിക്കാനേ അത് ഉപകരിക്കൂ. ഇത് നാളെ ഇന്ത്യയുടെ തിരിച്ചടിക്ക് കാരണമായിത്തീരും.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിദേശ ബിസിനസുകാരെ ഉപദേശിച്ചത് ഇതാണ്. – നിങ്ങള്‍ ഇന്ത്യ ഭരിയ്‌ക്കുന്ന പാര്‍ട്ടിക്ക് എതിരെ നീങ്ങിയാല്‍ നിങ്ങളെ ഇഡിയും സിബിഐയും റെയ്ഡ് ചെയ്യും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉപദേശം. എത്ര ക്രൂരമായ രാജ്യദ്രോഹമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഇന്ത്യയില്‍ മുതല്‍ ഇറക്കാന്‍ ഉദ്ദേശിച്ചവരെപ്പോലും പിന്തിരിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന.
















