ധാക്ക: വിദ്യാര്‍ത്ഥികളുടെ കലാപത്തിന് നേതൃത്വം നല‍്കിയ കടുത്ത ഇന്ത്യാവിരുദ്ധനായ ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയെ വെടിവെച്ച് കൊന്നത് പിന്നില്‍ ഫൈസല്‍ കരിം മസൂദ്. ഇയാളെത്തേടി ബംഗ്ലാദേശ് പൊലീസും രഹസ്യാന്വേഷണവകുപ്പും അരിച്ചുപെറുക്കുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഡിസംബര്‍ 12ന് വെടിയേറ്റ ഉസ്മാന്‍ ഹാദി സിംഗപ്പൂരില്‍ ചികിത്സയില്‍ ഇരിക്കവെ ഡിസംബര്‍ 18നാണ് കൊല്ലപ്പെട്ടത്.
ആരാണ് ഫൈസല്‍ കരീം മസൂദ്?
ബംഗ്ലാദേശിലെ നിരോധിക്കപ്പെട്ട സംഘടനയായ ഛത്രലീഗിന്റെ പ്രവര്‍ത്തനകനാണ് ഫൈസല്‍ കരിം മസൂദ്. ഛത്ര ലീഗ് എന്ന സംഘടന പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥിസംഘടനയാണ്. ഫൈസല്‍ കരിം മസൂദിനെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയേയും ഭാര്യാസഹോദരനെയും കാമുകിയെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഫൈസര്‍ കരിം മസൂദും ഉസ്മാന്‍ ഹാദിയെ വെടിവെയ്‌ക്കുന്നതില്‍ കൂട്ടുപ്രതിയായ ആലംഗീര്‍ ഷെയ്ഖും ഇപ്പോഴും ഒളിവിലാണ്.
ഫൈസല്‍ കരീം മസൂദ് ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ്. ഇയാളുടെ കമ്പനിയുടെ അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്. ഫൈസല്‍ കരിം മസൂദും അദ്ദേഹത്തിന്റെ കൂട്ടാളിയായ ആലംഗീര്‍ ഷെയ്ഖും വെടിവെച്ച ശേഷം ഇന്ത്യയിലേക്കാണ് രക്ഷപ്പെട്ടതെന്ന് ഒരു ബംഗ്ലാദേശി പൊലീസ് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികള്‍ ഉസ്മാന്‍ ഹാദിയുടെ മരണത്തില്‍ ഇന്ത്യാവിരുദ്ധ പ്രകടനം ശക്തമാക്കിയത്. എന്നാല്‍ ഫൈസല്‍ കരിം മസൂദിനും ആലംഗീര്‍ ഷെയ്ഖിനും ബംഗ്ലദേശ് വിടാന്‍ കഴിയാത്ത വിധം അവരുടെ പാസ്പോര്‍ട്ടുകള്‍ മരവിപ്പിച്ചിരുന്നു. അതിനാല്‍ ഇരുവരും ബംഗ്ലാദേശില്‍ തന്നെ ഒളിവില്‍ കഴിയാനാണ് സാധ്യത.
















