ന്യൂദല്‍ഹി: 2026 ഏപ്രിൽ 1 മുതൽ, ഇമെയിലുകൾ, സോഷ്യൽ മീഡിയ, മറ്റ് ഡിജിറ്റൽ ഇടങ്ങൾ എന്നിവ കൂടി പരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് നിയമപരമായ അധികാരങ്ങൾ ലഭിക്കും.
രാജ്യത്തെ നികുതി വെട്ടിപ്പും വെളിപ്പെടുത്താത്ത വരുമാനവും തടയുന്നതിനുള്ള പുതിയ ആദായനികുതി നിയമത്തിന്റെ ഭാഗമാണ് ഈ വ്യവസ്ഥ.
എല്ലാ പൗരന്മാരുടെയും ഡിജിറ്റൽ ഡാറ്റയുടെ സമഗ്രമായ നിരീക്ഷണമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പകരം ന്യായമായി സംശയിക്കാവുന്ന കേസുകളില്‍ അന്വേഷണം നടത്തുമ്പോഴാണ് സംശയിക്കപ്പടുന്ന വ്യക്തിയുടെ ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ പേജുകള്‍, മറ്റ് ഡിജിറ്റല്‍ ഇടങ്ങള്‍ എന്നിവ തിരയുന്നതിനുള്ള അധികാരങ്ങൾ ഉപയോഗിക്കാൻ ആദായനികുതി വകുപ്പിന് സാധിക്കൂ.
















