തിരുവനന്തപുരം: മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനുമായുള്ള അതിരുവിട്ട അടുപ്പം തദ്‌ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് തെറ്റായിപ്പോയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
മുന്‍ മേയര്‍ ആര്യയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ശത്രുതക്കിടയാക്കി. മോശം ഭരണം, തെറ്റായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട്, ശബരിമല സ്വര്‍ണ്ണക്കൊള്ള എന്നിവ മൂലമാണ് കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെട്ടതെന്ന് കമ്മിറ്റി വിലയിരുത്തി.
















