Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പിഎഫ്ഐ വലിയ ഭീഷണി : എന്‍ഐഎ

ഭാരത - പാക് യുദ്ധമുണ്ടായാല്‍ ദക്ഷിണ ഭാരതം പിടിച്ചെടുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 09:03 am IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഏറ്റവും വലിയ ഭീഷണിയെന്ന് എന്‍ഐഎ. നിരോധിത സംഘടനയായ പിഎഫ്ഐ നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന ദല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. കേസ് 23ന് വീണ്ടും പരിഗണിക്കും.
പിഎഫ്ഐക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് എന്‍ഐഎ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി കോടതിയെ അറിയിച്ചു. ഭാരതവും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ദക്ഷിണ ഭാരതം പിടിച്ചെടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഭാരതവും പാകിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ ശ്രദ്ധ വടക്കന്‍ പ്രദേശത്തായിരിക്കും. ആ സമയത്ത് തെക്കുനിന്ന് ആക്രമിച്ച് ദക്ഷിണഭാരതം പിടിച്ചെടുക്കുമെന്ന് പിഎഫ്ഐ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷിമൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഐഎ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

ഭാരതത്തില്‍ മുസ്ലിങ്ങള്‍ അപകടത്തിലാണെന്ന പ്രചാരണം നടത്തി പിഎഫ്ഐ ഹിന്ദുക്കള്‍ക്കെതിരെ ശത്രുതയും വിദ്വേഷവും വളര്‍ത്തുകയായിരുന്നു. അത്തരം പ്രചാരണങ്ങളില്‍ വീഴുന്ന മുസ്ലിം യുവാക്കളെ തിരിച്ചറിയുകയും ജിഹാദില്‍ പങ്കെടുക്കുന്നതിന് അവരെ തീവ്രവാദികളാക്കുകയും ചെയ്തു. ഐഎസില്‍ ചേരാനും ഭാരതത്തില്‍ ഖിലാഫത്തും ശരിയത്ത് നിയമവും സ്ഥാപിക്കാനും പിഎഫ്ഐ അംഗങ്ങളെ പ്രേരിപ്പിച്ചു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചു. മുഗളന്മാരുടെ കീഴില്‍ ഭാരതം ഇസ്ലാമികമാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ മുഗളന്മാരുടെ പതനത്തിനുശേഷം മുസ്ലിങ്ങളുടെ നില വഷളായെന്ന് പ്രചരിപ്പിച്ചെന്നും എന്‍ഐഎ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അയല്‍രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ശ്രമിച്ചു. ഐഎസില്‍ നിന്ന് തന്ത്രങ്ങള്‍ പഠിക്കാന്‍ സിറിയയിലേക്ക് കേഡര്‍മാരെ അയച്ചു. ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതാക്കളുടെ പട്ടിക സൂക്ഷിക്കുകയും അവരെ നിരീക്ഷിക്കാന്‍ പ്രത്യേക ഹിറ്റ് സ്‌ക്വാഡുകള്‍ രൂപീകരിക്കുകയും ചെയ്തതായും എന്‍ഐഎ അറിയിച്ചു. രാജ്യത്തുടനീളമുള്ള 1,300 ലധികം പിഎഫ്ഐക്കാര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ വിവിധ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം നിരവധി രേഖകളും വസ്തുക്കളും പിഎഫ്ഐക്കാരില്‍ നിന്ന് പലതവണകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള രേഖകള്‍, മറൈന്‍ റേഡിയോ സെറ്റുകള്‍, ഐഎസ് അനുകൂല വീഡിയോകളുള്ള പെന്‍ഡ്രൈവുകള്‍, ബോംബുകള്‍. ബോംബ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തവയില്‍പ്പെടുന്നു. 2022 സപ്തംബറിലാണ് കേന്ദ്രസര്‍ക്കാര്‍ പിഎഫ്ഐയെ നിരോധിച്ചത്.

 

Tags: NIAPopular Front of India (PFI)unity and integrity of the countryPFI is a big threat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

Kerala

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.