എന്നാലില്ല വിലക്കതൊന്നു
മിവിടിന്നാര്‍ക്കും കടക്കാമതി/
ന്നെന്താം ഭൂഷകള്‍ വേഷവും
സ്വമനസാല്‍ വിശ്വാസസങ്കല്‍പ്പവും./
എന്തായാലുമതൊന്ന് നിഷ്ഠ, കഠിനം
സദ് ബ്രഹ്‌മചാരീവ്രതം-/
സ്വന്തം ജീവിതതത്ത്വചര്യയരുളീ-
തയ്യന്‍, സുധര്‍മ്മവ്രതന്‍./
(ഈ സന്നിധാനത്തില്‍ ഒരു വിലക്കുമില്ല, ആര്‍ക്കും കടക്കാം. ഏതുവേഷവും ധരിക്കാം. ഏത് അലങ്കാരവുമാകാം. അവരവരുടെ വിശ്വാസസങ്കല്‍പ്പങ്ങളുമാകാം. അതൊക്കെ എന്തായാലും ഒന്നു നിഷ്ഠാപൂര്‍വം പിന്തുടരണം, അത് ബ്രഹ്‌മചര്യയാണ്. അത് സ്വജീവിതത്തിലൂടെ ധര്‍മ്മവ്രതചാരിയായി അയ്യനയ്യപ്പന്‍ മാതൃകയാക്കിത്തരുന്നു)















