മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സിപിഎം-മുസ്ലിം ലീഗ് ഓഫീസുകള്‍ക്ക് നേരെ കല്ലേറ്. പട്ടാമ്പി റോഡിലെ സിപിഎം ഓഫീസിനും കോഴിക്കോട് റോഡിലുള്ള ലീഗ് ഓഫീസിനും നേരെയാണ് കല്ലേറ് ഉണ്ടായത്.
രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.സി പി എം പ്രവര്‍ത്തകര്‍ ആണ് കല്ലെറിഞ്ഞതെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ രാത്രി വൈകിയും റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി എല്‍ഡിഎഫ് നിന്ന് യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തിരുന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം വൈകിട്ട് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി.തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തി ലീഗ് ഓഫീസിലേക്ക് കല്ലെറിഞ്ഞത്.
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കി.
















