കൊല്ലം: പൊലീസ് സ്റ്റേഷനില്‍ എത്തി ‘അവലും മലരും’ മേശപ്പുറത്ത് വച്ച് സിപിഎം നേതാവിന്റെ ഭീഷണി.ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് സംഭവം.സിപിഎം ഏരിയ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ സജീവും കൂട്ടരുമാണ് എസ്‌ഐയെ ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. എസ്‌ഐയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
അപകടമുണ്ടാക്കിയ കേസില്‍ സജീവിന്റെ വാഹനം പിടിച്ചതാണ് പ്രകോപനത്തിന് കാരണം. പ്രതികള്‍ ഏറെ നേരം പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പള്ളിമുക്ക് ഡിവിഷനിലെ മുന്‍ കൗണ്‍സിലറാണ് സജീവ്.
















