ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ കലാപത്തിനിടെ മുസ്ലിം മതഭ്രാന്തന്മാര്‍ ഹിന്ദു യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയത് തികച്ചും ദാരുണമായ സംഭവമായെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മൈമെന്‍സിങ് പട്ടണത്തിലാണ് ഹിന്ദു യുവാവിനെ അക്രമികള്‍ അടിച്ചുകൊന്ന് മൃതദേഹം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചത്. ദിപു ചന്ദ്രദാസാണ് കൊല്ലപ്പെട്ടത്.
‘സഹിക്കാനാവാത്ത ദാരുണമായ സംഭവം. കുറ്റവാളികളുടെ കൈകളാല്‍ ഒരു പാവപ്പെട്ട ഹിന്ദു യുവാവിനെ നഷ്ടപ്പെട്ടതില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. കൊലപാതകികളെ ശിക്ഷിക്കാന്‍ അവര്‍ എന്താണ് ചെയ്യുന്നത്? അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്? തരൂര്‍ എക്‌സിലെ പോസ്റ്റില്‍ ചോദിച്ചു.
ബംഗ്ലാദേശിലെ അക്രമങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം എന്ന് മറ്റൊരു പോസ്റ്റില്‍ ശശി തരൂര്‍ പറഞ്ഞു ബംഗ്ലാദേശിലെ പ്രമുഖ പത്രത്തിന് നേരെയുണ്ടായ ജനക്കൂട്ട ആക്രമണങ്ങളും തീവെപ്പും ആശങ്കാജനകമാണ്. തുടര്‍ച്ചയായ അക്രമങ്ങള്‍ ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. ഈ സാഹചര്യം ജനാധിപത്യത്തിന് നല്ലതല്ല . സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും എംബസികളെയും സംരക്ഷിക്കുകയും സംഭാഷണത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കുകയും വേണം, അദ്ദേഹം പറഞ്ഞു .
മുസ്ലിം ഭീകരന്‍ ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബംഗ്ലാദേശില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. അക്രമങ്ങളില്‍ ഡെയ്‌ലി സ്റ്റാര്‍, പ്രോതോം അലോ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ തര്‍കത്തു. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ വീട് പൊളിച്ചുമാറ്റി. നിരവധി വീടുകളും കെട്ടിടങ്ങളും ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തു. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും തീവെപ്പും ആക്രമണവും ഉണ്ടായി.
















