ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിമതയായി ജയിച്ച ടി.തുളസിയെ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ബിന്ദു രാജേന്ദ്രന്‍ രാജിവെച്ചു. ചേപ്പാട് പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി അംഗവും പതിനാലാം വാര്‍ഡില്‍നിന്ന് വിജയിച്ച ആളുമാണ് ബിന്ദു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചെന്ന് ബിന്ദു രാജേന്ദ്രന്‍ പറഞ്ഞു. രാജിക്കത്ത് കാര്‍ത്തികപ്പള്ളി ഏരിയാ സെക്രട്ടറിക്ക് കൈമാറി.
പതിമൂന്നാം വാര്‍ഡില്‍ റിബലായി മത്സരിക്കുകയും ഒരു സമുദായസംഘടനയുടെ വക്താവായി നിലകൊളളുകയും ചെയ്ത ആളാണ് ടി.തുളസി.തുളസിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാജിക്കത്തില്‍ പറയുന്നു.
















