ലക്നൗ ; രാമന്റെ പേരിലുള്ള പദ്ധതികൾ രാമന്റെ രാജ്യത്തല്ലേ നടപ്പിലാക്കേണ്ടതെന്ന് യുപി സംസ്ഥാന വനിതാ കമ്മീഷൻ വൈസ് പ്രസിഡന്റ് അപർണ ബിഷ്ത് യാദവ് . ഭാദോഹി ജില്ലയിൽ നടന്ന വിരാട് ഹിന്ദു സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
എംഎൻആർഇജിഎ പദ്ധതിയുടെ പേര് ശ്രീരാമന്റെ പേരിലേക്ക് മാറ്റുന്നതിനെ പറ്റിയുള്ള വിവാദങ്ങളെ പറ്റി സംസാരിക്കുകയായിരുന്നു അപർണ . ബംഗ്ലാദേശിലും പാകിസ്ഥാനിലും ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അപർണ യാദവ് പരാമർശിച്ചു.
‘ ഹിന്ദു സമൂഹം ഒന്നിക്കേണ്ടതുണ്ട് . ഹിന്ദു സമൂഹത്തെ സംരക്ഷിക്കാൻ ആയുധമെടുക്കേണ്ടി വന്നാലും, നമ്മൾ അതിൽ നിന്ന് ഒഴിഞ്ഞുമാറരുത് . ഹിന്ദുക്കൾ ഐക്യത്തോടെയും ജാഗ്രതയോടെയും സമൂഹത്തെ ശക്തിപ്പെടുത്തണം . നമ്മൾ ഐക്യത്തോടെ തുടർന്നാൽ നമ്മൾ സുരക്ഷിതരായിരിക്കും. നമ്മൾ ഭിന്നിച്ചാൽ നമ്മൾ നശിപ്പിക്കപ്പെടും.
ശ്രീരാമൻ നമ്മുടെ ആദർശമാണ്. ഇത് രാമയുഗമാണ്. അതിനാൽ പദ്ധതികളിലും നയങ്ങളിലും രാമന്റെ പേര് ഉൾപ്പെടുത്തുന്നത് സ്വാഭാവികമാണെന്നും‘ അപർണ യാദവ് പറഞ്ഞു.











