തിരുവനന്തപുരം: മണ്ണന്തലയില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. നാലാഞ്ചിറ സ്വദേശി ദസ്തക്കീറിനെയാണ് മണ്ണന്തല പൊലീസ് മര്‍ദ്ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഭാര്യ അറിയിച്ചതിനെ തുടര്‍ന്നാണ് നാലാഞ്ചിറയിലെ വീട്ടില്‍ നിന്നും ദസ്തക്കീറിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഭാര്യക്കും മക്കള്‍ക്കും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദസ്തക്കീര്‍ പറഞ്ഞു.സ്റ്റേഷനില്‍ എത്തിച്ച ശേഷം എസ്ഐയും ലോക്കപ്പിനുള്ളിലിട്ട് ക്രൂരമായി മര്‍ദിച്ചു.
അടുത്ത ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും.എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഓടുന്നതിനിടയില്‍ ഇയാള്‍ക്ക് വീണ് പരിക്കേറ്റെന്നുമാണ് മണ്ണന്തല പൊലീസ് പറയുന്നത്.
















