തിരുവനന്തപുരം:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ശ്രീലങ്കന്‍ പൗരന്‍ അറസ്റ്റിലായി. ഇയാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നു.
ഇയാളുടെ രേഖകള്‍ പൊലീസ് പരിശോധിച്ചു. സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ നോക്കും പോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാന്‍ കഴിയും വിധമുള്ള കണ്ണടയില്‍ ക്യാമറയുണ്ട്.
മുമ്പ് ക്യാമറയുള്ള കണ്ണടയുമായി കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിട്ടുണ്ട്. കണ്ണടയില്‍ വെളിച്ചം കണ്ട് പൊലീസ് പരിശോധിച്ചപ്പോഴാണ് ക്യാമറ കണ്ടെത്തിയത്.
















