തിരുവനന്തപുരം:ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ഏഴ് ദിവസത്തിനുളളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നിങ്ങനെയാണ് ഉപാധികള്‍.
സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തി നടത്തിയ അതിക്രമം ഗൗരവമുള്ളതാണെന്നും ഇതുകാരണം ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
എന്നാല്‍, അടിസ്ഥാന രഹിതമായ പരാതിയാണെന്നും ഗൂഢാലോചനയുടെ ഭാഗവുമാണെന്നായിരുന്നു പ്രതിഭാഗം വാദമുയര്‍ത്തിയത്.കഴിഞ്ഞ ദിവസം കേസില്‍ വാദം പൂര്‍ത്തിയായിരുന്നു.ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി ചെയര്‍മാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി.ചലച്ചിത്ര പ്രവര്‍ത്തകയും ഈ ജൂറിയില്‍ അംഗമായിരുന്നു.ഹോട്ടല്‍ മുറിയില്‍ വച്ച്് പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിച്ചെന്നാണ് പരാതി.നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും സി പി എം സഹയാത്രികനും മുന്‍ എം എല്‍ എയുമായ സംവിധായകനെതിരെ ഡിസംബര്‍ എട്ടിനാണ് പൊലീസ് കേസെടുത്തത്.
Main
















