Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 20, 2025, 05:33 am IST
in Football
കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.

കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.

കണ്ണൂര്‍: രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയിട്ടും പെരുങ്കളിയാട്ടത്തിന്റെ നാട്ടുകാരായ കണ്ണൂര്‍ വാരിയേഴ്സ് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ വെള്ളിക്കപ്പില്‍ മുത്തമിട്ടു. പൊരുതിക്കളിച്ച തൃശൂര്‍ മാജിക് എഫ്‌സിയെ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അസിയര്‍ ഗോമസ് നേടിയ ഏക ഗോളിന് കീഴടക്കിയാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ കിരീടധാരണം. രണ്ടാം പകുതിയില്‍ കണ്ണൂരിന്റെ പരിശീലകന്‍ മാനുവല്‍ സാഞ്ചസിനും ചുവപ്പ് കാര്‍ഡ് കണ്ടു.

സെമിയില്‍ ഇറങ്ങിയ ഇലവനില്‍ ഒരു മാറ്റവുമായി കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങിയപ്പോള്‍ തൃശൂര്‍ മാജിക് എഫ്‌സി രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിശീലനത്തിനിടെ പരിക്കേറ്റ കണ്ണൂരിന്റെ പ്രതിരോധ താരം വികാസിനെ പുറത്തിരുത്തി അശ്വിന്‍ കുമാറെത്തി. 11 മത്സരങ്ങളിലും വികാസ് ഇറങ്ങിയിരുന്നു. 4-4-3 ആയിരുന്നു ഫോര്‍മേഷന്‍.

4-4-2 എന്ന ഫോര്‍മേഷനില്‍ അഞ്ച് പ്രതിരോധ താരങ്ങളെ ഇറക്കി അലന്‍ ജോണിനെ ഡിഫന്‍സീവ് മിഡ്ഫില്‍ഡറാക്കി. തൃശൂരിന്റെ മധ്യനിര നിന്ത്രിച്ചിരുന്ന സൂപ്പര്‍ താരം ലെനി റോഡ്രിഗെസ്, ഫ്രാന്‍സിസ് അഡോ എന്നിവര്‍ക്ക് പകരമായി അലന്‍ ജോണും ഉമശങ്കറും ആദ്യ ഇലവനിലെത്തി.

ആദ്യ പകുതിയില്‍ വാരിയേഴ്‌സിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. അതേ സമയം സെമിയില്‍ മലപ്പുറം എഫ്‌സിക്കെതിരെ നടത്തിയ പ്രകടനത്തിന്റെ നിഴല്‍ മാത്രമായിരുന്നു മാജിക് എഫ്‌സി. സെമിയില്‍ മലപ്പുറത്തിനെതിരെ ഹാട്രിക് അടിച്ച ട്രിനിഡാഡ് താരം മാര്‍ക്കസ് ജോസഫ് അമ്പേ പരാജയപ്പെട്ടു.

13-ാം മിനിറ്റില്‍ തൃശൂര്‍ മാജിക് താരം മാര്‍ക്കസ് ജോസഫിന് കണ്ണൂരിന്റെ പ്രതിരോധ താരം അശ്വിനെ ഫൗള്‍ ചെയ്തതിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 15-ാം മിനിറ്റില്‍ വലത് വിങ്ങില്‍ നിന്ന് കണ്ണൂരിന്റെ സിനാന്‍ നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റില്‍ നിന്നിരുന്ന അസിയര്‍ ഗോമസ് ഗോള്‍ ലക്ഷ്യമാക്കി ഹെഡ് ചെയ്തു. ഹെഡര്‍ ബാറില്‍ തട്ടി വലയില്‍ വിഴുമെന്ന് ഉറപ്പായിരിക്കെ തൃശൂര്‍ പ്രതിരോധ താരം തേജസ് കൃഷ്ണ പന്ത് കൈ കൊണ്ട് തട്ടിയകറ്റി. ആദ്യം റഫറി പെനാല്‍റ്റി വിളിച്ചില്ലെങ്കിലും കണ്ണൂര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ ഫോര്‍ത്ത് റഫറിയുടെ തീരുമാനം കണക്കിലെടുത്ത് 16-ാം മിനിറ്റില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിളിച്ചു. 18-ാം മിനിറ്റില്‍ കണ്ണൂരിന്റെ അസിയര്‍ ഗോമസ് എടുത്ത പെനാല്‍റ്റി ഗോളായി മാറി.

25ാം മിനിറ്റില്‍ കണ്ണൂരിന് അടുത്ത അവസരം. കീന്‍ ലീയിസ് എറിഞ്ഞ ലോങ് ത്രോ ഓടിയെടുത്ത അറ്റാക്കിങ് താരം ഷിജിന്‍ ബോക്സിന് പുറത്ത് നിന്ന് ഗോള്‍ ലക്ഷ്യമാക്കി ഉഗ്രന്‍ ഷോട്ട് അടിച്ചെങ്കിലും തൃശൂരിന്റെ ഗോള്‍ കീപ്പര്‍ കമാലുദ്ദീന്‍ മനോഹരമായി തട്ടി അകറ്റി. 29 ാം മിനിറ്റില്‍ കണ്ണൂരിന്റെ പ്രതിരോധ താരം മനോജിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 33 ാം മിനിറ്റില്‍ തൃശൂരിന് മത്സരത്തിലെ ആദ്യ സുവര്‍ണാവസരം ലഭിച്ചു. ഫയാസ് എടുത്ത ഫ്രീകിക്ക് കണ്ണൂരിന്റെ സെക്കന്റ് പോസ്റ്റിലേക്ക് ഉയര്‍ത്തി നല്‍കി. ഉയര്‍ന്ന് ചാടി ബിബിന്‍ അജയന്‍ ബോക്സിനകത്ത് നിലയുറപ്പിച്ച തേജസിന് ഹെഡ് ചെയ്ത് നല്‍കി. പന്ത് സ്വീകരിച്ച തേജസ് കൃഷ്ണ മുന്നില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അനാവശ്യ ധൃതി കാണിച്ച് തൊടുത്ത ഷോട്ട് പുറത്തേക്ക് പറന്നു. ഒന്നാം പകുതിയുടെ അധിക സമയത്ത് തൃശൂരിന്റെ കെവിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും കൃത്യമായി കണ്ണൂരിന്റെ പ്രതിരോധ താരം നിക്കോളാസ് രക്ഷകനായി എത്തി. തുടര്‍ന്ന് കണ്ണൂര്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിങ്ങില്‍ ഷിജിന്‍ നടത്തിയ സോളോ മുന്നേറ്റത്തില്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഷിജിന്‍ അടിച്ച പന്ത് മനോഹരമായി തൃശൂര്‍ ഗോള്‍ കീപ്പര്‍ കമാലുദ്ദീന്‍ തട്ടി അകറ്റി. ടൂര്‍ണമെന്റിലെ തന്നെ മികച്ച സേവ്. തുടര്‍ന്ന കണ്ണൂരിന്റെ പ്രതിരോധ താരം സച്ചിന്‍ സുനിലിന് റെഡ് കാര്‍ഡ് ലഭിച്ചു. കണ്ണൂര്‍ പോസ്റ്റിലേക്ക് കെവിന്‍ നടത്തിയ അറ്റാക്കിംങ് തടുക്കവേ ഫൗള്‍ ആയി മാറുകയായിരുന്നു.ഇതോടെ കണ്ണൂര്‍ പത്ത് പേരായി ചുരുങ്ങി.

രണ്ടാം പകുതിയില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയ സച്ചിന്റെ പൊസിഷനില്‍ കീന്‍ ലൂയിസിനെ വലിച്ച് സന്ദീപിനെ ഇറക്കി. അറ്റാക്കിങിന് കരുത്ത് പകരാന്‍ തൃശൂര്‍ അലനെ പിന്‍വലിച്ച് ഇവാനെ ഇറക്കി. 57 ാം മിനിറ്റില്‍ കണ്ണൂര്‍ സിനാനെ പിന്‍വലിച്ച് അബ്ദു കരീം സാംബയെ ഇറക്കി. 69 ാം മിനിറ്റില്‍ കെവിന്‍ എടുത്ത ഫ്രീകിക്ക് മെയ്ല്‍സണ്‍ ആല്‍വസ് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തില്‍ തൃശൂര്‍ ടെക്നിക്കല്‍ സ്റ്റാഫിന് ചുവപ്പ് കാര്‍ഡും ജോപോള്‍ അഞ്ചേരിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. 80 ാം മിനിറ്റില്‍ തൃശൂരിന്റെ കെവിന്‍ എടുത്ത കോര്‍ണര്‍ മെയ്ല്‍സണ്‍ ആല്‍വസ് ചാടി ഹെഡ് ചെയ്തെങ്കിലും ഗോള്‍ ബാറില്‍ തട്ടി പുറത്തേക്ക്. മത്സരത്തില്‍ പലതവണ ഇരുടീമുകളും കളത്തിന് പുറത്ത് ഏറ്റുമുട്ടിയതോടെ റഫറി കണ്ണൂരിന്റെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസിനും തൃശൂരിന്റെ പരിശീലകന്‍ ദുലീപിന് മഞ്ഞ റെഡ് കാര്‍ഡ് ലഭിച്ചു. മത്സരം അധിക സമയത്തേക്ക് നീങ്ങിയപ്പോള്‍ തൃശൂര്‍ മാജിക് പ്രതിരോധ താരം മെയ്ല്‍സണ്‍ അറ്റാക്കിംങിലേക്ക് മാറി. 95 ാം മിനുട്ടില്‍ കണ്ണൂരിന്റെ അബ്ദു കരീം ഒറ്റയ്‌ക്ക് മുന്നേറി ഗോളവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഇതോടെ കണ്ണൂര്‍ വാരിയേഴ്‌സ് കിരീടം ഉറപ്പിച്ചു.

Tags: സൂപ്പര്‍ ലീഗ് കേരള-2:വിനോദ് ദാമോദരന്‍Kannur Warriors FCSuper League Kerala Season 2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിന്റെ സൂപ്പര്‍ വാരിയര്‍ അര്‍ജുന്‍

Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സോ മാജിക്കോ ? കലാശപ്പോരും കാത്ത് സൂപ്പര്‍ കേരളം

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.