തിരുവനന്തപുരം: മുപ്പതാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ‘ടു സീസണ്‍സ് ടു സ്ട്രെയിഞ്ചേഴ്സ്’ എന്ന ജാപ്പനീസ് ചിത്രത്തിന്. ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഷാ മിയാകെയാണ് നിര്‍വഹിച്ചിട്ടുളളത്.
മികച്ച സംവിധായകനുള്ള രജതചകോരം അര്‍ജന്റീനിയന്‍ ചിത്രം ‘ബിഫോര്‍ ദ ബോഡി’യുടെ സംവിധായകരായ കരീന പിയാസയ്‌ക്കും ലൂസിയ ബ്രാസെലിസിനും ലഭിച്ചു. നിശാഗന്ധിയില്‍ നടന്ന മേളയുടെ സമാപന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.
ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത തന്തപ്പേര് ആണ് ജനപ്രിയ ചിത്രം. ഉണ്ണികൃഷ്ണന്‍ ആവള ഒരുക്കിയ തന്തപ്പേര്, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ് എന്നീ ചിത്രങ്ങളാണ് നെറ്റ്പാക് പുരസ്‌കാരം നേടിയത്. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം മോഹം എന്ന ചിത്രത്തിലൂടെ ഫാസില്‍ റസാഖ് നേടി.
















