ആലപ്പുഴ: 916 മുദ്ര വ്യാജമായി പതിപ്പിച്ച മുക്കുപണ്ടം പണയം വെച്ച് 2.60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തിരുവല്ല സ്വദേശി സ്റ്റോയി വര്‍ഗീസ്, വൈക്കം തലയാഴം സ്വദേശി ബിജു എന്നിവരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
കൊഴുവല്ലൂരിലെ ആര്‍.പി. ഫിനാന്‍സിലാണ് ഇവര്‍ 18 ഗ്രാമിന്റെയും 16 ഗ്രാമിന്റെയും തൂക്കം വരുന്ന മാലകള്‍ പണയം വച്ച് പണം തട്ടിയത്.
ഒന്നാം പ്രതിയായ സ്റ്റോയി വര്‍ഗീസിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും രണ്ടാം പ്രതി ബിജുവിനെ ഓച്ചിറയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സ്റ്റോയി വര്‍ഗീസും ബിജുവും വിവിധ പോലീസ് സ്റ്റേഷനുകളിലായി വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
















