ഇടുക്കി : മാഫിയാ ബന്ധമുള്ള ഇടുക്കി ജില്ലാ നേതൃത്വവുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും സജീവ രാഷ്‌ട്രീയം അവസാനിപ്പിച്ചുവെന്നും മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍. ജില്ലയില്‍ സിപിഐ തകര്‍ന്നു.
നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് പാര്‍ട്ടിയെ നയിക്കുന്നത്. സിപിഐയില്‍ കുറേക്കാലമായി വിമര്‍ശനവും സ്വയം വിമര്‍ശനവും ഇല്ലെന്നും ശിവരാമന്‍ വ്യക്തമാക്കി. ജില്ലയില്‍ മണ്ണ്, മണല്‍, ഭൂമാഫിയകളോട് പല സിപിഐ നേതാക്കളും ഒട്ടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. സജീവരാഷ്‌ട്രീയം ഉപേക്ഷിക്കാനുള്ളത് ഒരു സുപ്രഭാതത്തില്‍ കൈകൊണ്ട പ്രകോപനപരമായ തീരുമാനമല്ലെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.
















