Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊളള: ഹൈക്കോടതിയുടെ വിമര്‍ശനം അതീവ ഗൗരവകരമെന്ന് കുമ്മനം

ഉന്നതതലത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് നിലവിലുള്ള രേഖകളില്‍ നിന്ന് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നത് ഹൈക്കോടതിയെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 07:50 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളും സ്വര്‍ണപ്പാളികളും കവര്‍ന്ന കേസില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.പി. ശങ്കര്‍ ദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ എന്തുകൊണ്ട് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന ഹൈക്കോടതിയുടെ ചോദ്യം വളരെ ഗൗരവകരമെന്ന് കുമ്മനം രാജശേഖരന്‍.അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനൊപ്പം മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും ക്രിമിനല്‍ ഉത്തരവാദിത്വമുണ്ടെന്നാണ് കോടതി നിരീക്ഷണം.2019-ലെ വിവാദപരമായ ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ ഇവരും ഒപ്പിട്ടിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ കുമ്മനം ഉയര്‍ത്തിക്കാട്ടി.

സ്വര്‍ണക്കൊളളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ചകളെ ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങള്‍ വെറും ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ഈ തിരിമറി നടന്നതെന്ന് കോടതി വിലയിരുത്തിയതും കുമ്മനം ഉയര്‍ത്തിക്കാട്ടുന്നു.

ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ‘വമ്പന്‍ സ്രാവുകളെ’ കണ്ടെത്തണം. തട്ടിപ്പില്‍ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണം വെറും പ്രഹസനമാകരുതെന്നും ഹൈക്കോടതി പറഞ്ഞു.ഒരു ഔദ്യോഗിക പദവിയും ഇല്ലാതിരുന്നിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ അമിത സ്വാതന്ത്ര്യം ലഭിച്ചത് ഉന്നതരുടെ സഹായമില്ലാതെ സാധ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ ദേവസ്വം കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ചകളെ കുറിച്ച് ഹൈക്കോടതി പറഞ്ഞത്.

ഭഗവാന്റെയും ഭക്തരുടെയും സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അത് മോഷ്ടിക്കാന്‍ കൂട്ടുനില്‍ക്കുന്നത് അത്യന്തം ഗൗരവകരമാണെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും നീതിപൂര്‍വമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഉന്നതതലത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് നിലവിലുള്ള രേഖകളില്‍ നിന്ന് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നത് ഹൈക്കോടതിയെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും, അന്വേഷണം വെറും പ്രഹസനമാകരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരിന്റെയോ മറ്റ് ഉന്നതരുടെയോ ഇടപെടലുകള്‍ അന്വേഷണത്തെ ബാധിക്കരുതെന്ന പരോക്ഷമായ സൂചനയും കോടതിയുടെ നിരീക്ഷണങ്ങളിലുണ്ടെന്ന് കുമ്മനം പറഞ്ഞു.

 

Tags: Kummanam RajasekharangoldHighcourtSABARIMALASITThertCorruprion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.