കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ശിക്ഷ വിധിച്ച അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെടുന്നു.
തങ്ങള്‍ക്ക് ഗൂഢാലോചനയിലടക്കം പങ്കില്ലെന്നും ഇക്കാര്യം അതിജീവതയുടെ മൊഴിയിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെ കോടതി 20വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്.ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.
കേസിലെ ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഇതില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപും ഉള്‍പ്പെടുന്നു.
















