സൂര്യയും ജ്യോതികയും തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ്. തമിഴ് സിനിമാ പ്രേക്ഷകര്‍ക്കു മാത്രം പ്രിയപ്പെട്ടവരുമല്ല ഇവര്‍. നമ്മള്‍ മലയാളികളുടേയും പ്രിയ താരങ്ങള്‍ തന്നെയാണ് ഇവര്‍.
സൂര്യയുടെ വര്‍ക്കൗട്ട് പ്ലാന്‍ എന്തൊക്കെയെന്നറിയാന്‍ ഓരോ പ്രേക്ഷകനും താല്‍പ്പര്യമുണ്ടാകും. സിക്‌സ് പാക്ക് ആണ് സൂര്യയുടെ പ്രത്യേകതയും. അതിനു വേണ്ടിയുള്ള വര്‍ക്കൗട്ടുകളാണ് ചെയ്യാറുള്ളതും .പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ താല്‍പ്പര്യം കൊടുക്കുന്നത്. രാവിലെ മുട്ടയുടെ വെള്ളയാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നത്.പാല്‍ അധികം ഉപയോഗിക്കാറില്ല.
കൊഴുപ്പു നിറഞ്ഞ് ഭക്ഷണങ്ങളെല്ലാം തന്നെ സൂര്യയുടെ മെനുവില്‍ നിന്നും പുറത്താണ്. എന്നാല്‍ ചിക്കന്റെ കാര്യത്തില്‍ യാതൊരു വിധ കോംപ്രമൈസിനും ഇദ്ദേഹം തയ്യാറല്ല.ഭക്ഷണത്തേക്കാള്‍ പ്രാധാന്യമാണ് വെള്ളത്തിന് നല്‍കുന്നത്. വെള്ളം ധീരാളം കുടിയ്‌ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുമെന്നാണ് സൂര്യ പറയുന്നത്.
രാത്രി ഭക്ഷണത്തിന്റെ കാര്യത്തിലും സൂര്യക്ക് ഇപ്പോള്‍ നിര്‍ബന്ധബുദ്ധിയില്ല. എന്നാല്‍ പലപ്പോഴും ഭക്ഷണ കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചിരുന്നയാളാണ് താനെന്ന് സൂര്യ പറയുന്നു. മാത്രമല്ല ഉച്ചയ്‌ക്കു കഴിച്ച ഭക്ഷണം തന്നെയായിരി്കകും രാത്രിയിലും കഴിക്കുക . ഉപ്പില്ലാതെ ആഴ്ചയില്‍ ഒരു ദിവസം സൂര്യ ഭക്ഷണം കഴിക്കും. ഇത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
















