ഡിസംബര്‍ 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
ജനുവരി 9ന് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും
വിശദവിവരങ്ങള്‍ www.kvasu.ac.in ല്‍
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ വിവിധ പിജി, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ 2025-26 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 20 വരെ നീട്ടി.
മാസ്റ്റര്‍ ഓഫ് വെറ്ററിനറി സയന്‍സ് (എംവിഎസ്‌സി), യോഗ്യത- ബിവിഎസ്‌സി (50 ശതമാനം മാര്‍ക്കില്‍/6.0 ഒജിപിഎയില്‍ കുറയരുത്). സ്‌റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം ഐസിഎആര്‍-എഐഇഇഇഎ (പിജി) 2025 എന്‍ടിഎ സ്‌കോര്‍ അടിസ്ഥാനത്തില്‍ വാഴ്‌സിറ്റി തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരമാണ്. അനിമല്‍ ബയോടെക്‌നോളജി, വെറ്ററിനറി സയന്‍സ്, അനിമല്‍ സയന്‍സ് സ്ട്രീമുകളിലാണ് പഠനാവസരം.
എംടെക് (ഡെയറി സയന്‍സ്, ഡെയറി ടെക്‌നോളജി), യോഗ്യത- ഡെയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി/ഡെയറി ടെക്‌നോളജിയില്‍ ബാച്ചിലേഴ്‌സ് ബിരുദം. (50% മാര്‍ക്ക്/6.0 ഒജിപിഎയില്‍ കുറയാതെ വേണം) സ്‌റ്റേറ്റ് ക്വാട്ടാ സീറ്റുകളില്‍ ഐസിഎആര്‍-എഐഇഇഎ (പിജി) 2025 എന്‍ടിഎ സ്‌കോര്‍ പ്രകാരം വാഴ്‌സിറ്റി തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍നിന്നാണ് അഡ്മിഷന്‍.
പിഎച്ച്ഡി (വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ബയോ സയന്‍സസ്, ക്ലൈമറ്റ് ചെയിഞ്ച് ആന്‍ഡ് അനിമല്‍ അഗ്രികള്‍ച്ചര്‍, സ്റ്റാറ്റിസ്റ്റിക്‌സ്).
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള സമഗ്രവിവരങ്ങള്‍ www.kvasu.ac.inല്‍ ലഭിക്കും. https://application.kvasu.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്. റാങ്ക് ലിസ്റ്റ് ജനു. 9ന് പ്രസിദ്ധീകരിക്കും.














