Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടിലെ കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച് പി.ടി. ഉഷ; അടിയന്തരവും സമയബന്ധിതവുമായ നടപടികള്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 10:05 am IST
in Kerala

ന്യൂദല്‍ഹി: വയനാട് ജില്ലയിലെ കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. പി.ടി. ഉഷ എംപി. സീറോ അവറിലാണ് അവര്‍ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. വയനാട്ടിലെ കാപ്പി കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരവും സമയബന്ധിതവുമായ ഏകോപിത നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ കാപ്പി സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വയനാട് മേഖലയില്‍ കൃഷിയും കര്‍ഷകരുടെ ജീവനും നിലനില്‍പ്പും ഗുരുതര ഭീഷണി നേരിടുകയാണെന്ന് ഉഷ ചൂണ്ടിക്കാട്ടി. മേഖലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം അതിരൂക്ഷമാണ്. വന്യജീവികള്‍ കാപ്പിത്തോട്ടങ്ങളിലെത്തി വിളനാശം ഉണ്ടാക്കുന്നത് തടയാന്‍ നടപടി വേണം. കര്‍ഷകരുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യവും ഉണ്ട്. പരിസ്ഥിതി – വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംസ്ഥാന വനംവകുപ്പും അടിയന്തര ഇടപെടലുകള്‍ നടത്തണം.

വിള ഇന്‍ഷൂറന്‍സ് സംവിധാനങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ പരാജയപ്പെടുന്നു. ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കോഫി ബോര്‍ഡ് എല്ലാ പങ്കാളികളുടെയും യോഗം വിളിക്കണം. തൊഴിലാളിക്ഷാമം കാപ്പിത്തോട്ടങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഭൂപ്രകൃതിക്ക് അനുയോജ്യമായ യന്ത്രവല്‍ക്കരണം നടപ്പാക്കണം. തൊഴിലാളികളെയും കര്‍ഷകരെയും ബന്ധിപ്പിക്കുന്ന ലളിതമായ മൊബൈല്‍ പ്ലാറ്റ്ഫോമും പരിഗണിക്കണം. കോഫി ബോര്‍ഡ് സബ്സിഡി പദ്ധതികളില്‍ ഉള്ള താമസവും കര്‍ശനമായ സമയപരിധിയും കാരണം യഥാര്‍ത്ഥ കര്‍ഷകര്‍ അന്യായമായി പുറത്താകുന്ന സാഹചര്യമുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സബ്സിഡി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുകയും അതേവര്‍ഷം പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്ക് സൗകര്യപ്രദമായ ഇളവുകളും നല്‍കണം.

വിലസ്ഥിരീകരണ നിധി കര്‍ഷക ക്ഷേമത്തിനായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. 2030 ഓടെ കാപ്പി കൃഷിയെ എഐ അധിഷ്ഠിത സ്മാര്‍ട്ട് ഫാമുകളാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയും അവര്‍ ഉന്നയിച്ചു.

ജിഐ ടാഗ് ലഭിച്ച വയനാട് റോബസ്റ്റ കാപ്പിക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനായി വാര്‍ഷിക കപ്പിംഗ് മത്സരങ്ങളും ഗുണനിലവാര ബോധവല്‍ക്കരണ പരിപാടികളും കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Tags: Rajya SabhaPT. Usha MPWayanad coffee farmers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യയിൽ നിരവധി ഇന്ത്യക്കാർ കൊല്ലെപ്പെട്ടന്ന ഖാർഗെയുടെ വാദം അടിസ്ഥാന രഹിതം ; കാര്യമറിയാതെ രാജ്യസഭയിൽ കൂകി വിളിച്ച് കോൺഗ്രസ് നേതാക്കൾ

India

നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക്

India

സദാനന്ദന്‍മാസ്റ്ററുടെ ഇംഗ്ലീഷ് കണ്ടോ…ഇങ്ങിനെയും എംപിമാര്‍ക്ക് ഇംഗ്ലീഷ് പറയാം…

Kerala

വെപ്പുകാലുകള്‍ സഭയുടെ മേശപ്പുറത്ത് വെച്ച് സിപിഎം ക്രൂരത തുറന്നുകാട്ടി സദാനന്ദന്‍ മാസ്റ്റര്‍,ജനാധിപത്യം വാതോരാതെ പറയുന്നവര്‍ കാലുകള്‍ വെട്ടിമാറ്റി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ്; അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.