തിരുവനന്തപുരം (18-12-2025): ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാർ ഗൂഗിള്‍ പേ വഴി പണം വാങ്ങിയെന്ന് കണ്ടെത്തൽ. ജയിൽ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം നേരിടുന്ന വിനോദ് കുമാറിനെതിരെ കുരുക്ക് മുറുകുകയാണ്.
എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു. പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്.















