Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാനു കുട്ടികള്‍ക്കും ഇതു ദധ്യന്നമാസം; രാപ്പാളിലെ കുട്ടിക്കുറുമ്പന്‍ ഉണ്ണിക്കണ്ണന്‍

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Dec 18, 2025, 05:53 am IST
in Samskriti

ദധിയും (തൈര്) അന്നവും ചേര്‍ന്ന പ്രത്യേകമായ നിവേദ്യം ധനുമാസം ഒന്നു മുതല്‍ 30 ദിവസവും ഭഗവാനു നിവേദിക്കുന്ന കേരളത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണ് തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാടിനടുത്ത് നന്ദിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രം. മഹാഭാരതയുദ്ധം നടന്നത് ധനുമാസം ഒന്നു മുതല്‍ 18 ദിവസമായിരുന്നു. ഭഗവാന്‍ കൃഷ്ണന് മഹാഭാരത യുദ്ധദിനങ്ങളില്‍ പാഞ്ചാലി പാചകം ചെയ്തു കൊടുത്ത ഭക്ഷണമായിരുന്നു ദദ്ധ്യന്നം.

ദദ്ധ്യന്നം കഴിച്ച് പാണ്ഡവരുടെ സാരഥിയായി യുദ്ധത്തിനുപോയ കൃഷ്ണന്‍ പാണ്ഡവരുടെ വിജയം ഉറപ്പാക്കി. സൂര്യോദയത്തിനു മുമ്പായിട്ടാണ് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ ഭഗവാന് ദദ്ധ്യന്നം നിവേദിക്കുക. അതുകൊണ്ടു തന്നെ ധനുമാസ നാളുകളില്‍ രാപ്പാള്‍ ക്ഷേത്രത്തില്‍ ഉദയത്തിനുമുമ്പേ ക്ഷേത്രനട തുറന്ന് അഭിഷേകത്തിനു ശേഷം ഭഗവാന് ഈ നിവേദ്യം സമര്‍പ്പിക്കും.

ദദ്ധ്യന്നക്കൂട്ടും ഗുണങ്ങളും
ഉണക്കലരി, പച്ചക്കുരുമുളക്, തൈര്, ഉപ്പുമാങ്ങ, ഇഞ്ചി എന്നിവചേര്‍ത്താണ് ദദ്ധ്യന്നം പാകം ചെയ്യുന്നത്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ഈ നിവേദ്യം ഉത്തമമായ ഒരു ഔഷധം കൂടിയാണ്. കുട്ടികള്‍ക്ക് ഈ നിവേദ്യം നല്‍കുന്നതും ഭഗവാന് ഏറെ സന്തോഷം നല്‍കുന്നു. സന്താന ലബ്ധിക്കും ബുദ്ധിക്കും ഉദരസൗഖ്യത്തിനും ഏറെ ഉത്തമമാണ് ദദ്ധ്യന്നം. ഈ 30 ദിവസവും കുട്ടിള്‍ക്ക് ഈ ക്ഷേത്രത്തില്‍ ഇലയിട്ട് ദദ്ധ്യന്നം നല്‍കുന്നു. രാപ്പാള്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെത്തി ദദ്ധ്യന്നം കഴിച്ച് ഫലസിദ്ധിയുണ്ടായിട്ടുള്ളവര്‍ അനവധിയാണ്.

ഇക്കുറി മകരം 1 വരെ
കുറഞ്ഞത് നാഴി ഉണക്കലരികൊണ്ടാണ് ഇവിടെ ദദ്ധ്യന്നം ഉണ്ടാക്കുക. അതിന് ഇപ്പോള്‍ 100 രൂപയാണ്. ധനുമാസാരംഭം മുതലുള്ള 30 നാളിലും ഈ വഴിപാടിന് ഇപ്പോള്‍ ഭക്തര്‍ ഏറിവരുന്നുണ്ട്. ഈ വര്‍ഷം ധനുമാസത്തില്‍ 29 ദിവസമേ ഉള്ളു. എന്നതുകൊണ്ടുത്തന്നെ ഇക്കുറി മകരം ഒന്നാം തീയ്യതി വരെ (2025 ജനുവരി 14) ദദ്ധ്യന്നം വഴിപാട് ഉണ്ടാവും.

അര്‍ദ്ധവ്യാഴവട്ടത്തിലെ രാപ്പാള്‍ ഓത്തൂട്ട്
കേരളത്തിലോ ഭാരതത്തിലോ എന്നല്ല ലോകത്തില്‍ത്തന്നെ ഓരോ ആറു വര്‍ഷം കൂടുമ്പോഴും ഓത്തൂട്ട് നടക്കുന്ന രണ്ടേ രണ്ടു ക്ഷേത്രങ്ങളുള്ളതില്‍ ഒന്ന് രാപ്പാള്‍ ശ്രീകൃഷ്ണപുരം ക്ഷേത്രവും മറ്റൊന്ന് തൃശ്ശുര്‍ ജില്ലയിലെതന്നെ ചേര്‍പ്പിനടുത്ത് പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രവുമാണ്.

ഓരോ അര്‍ദ്ധ വ്യാഴവട്ടങ്ങള്‍ പിന്നിടുമ്പോഴും ചിങ്ങത്തിലെ തിരുവോണത്തിനു മുമ്പു വരുന്ന വെളുത്ത പഞ്ചമി ദിനത്തിലാണ് രാപ്പാളില്‍ ഓത്തൂട്ട് ആരംഭിക്കുക. ഓത്ത് അറിയുന്ന നാലു പേരെങ്കിലും ഉണ്ടെങ്കിലേ ഈ യജ്ഞം നടത്താനാവുകയുള്ളൂ.

രാപ്പാളില്‍ ഇരുപതോളം പേര്‍ ഉണ്ടാകാറുണ്ട്. അഷ്ടമി തുടങ്ങിയ തിഥികള്‍ അനധ്യായമാണ്. രണ്ടര മാസത്തോളം ഓത്തൂട്ട് നീളും മധ്യാഹ്നത്തിലും സായംസന്ധ്യയിലും ഒന്നു നിര്‍ത്തിയശേഷം വീണ്ടും തുടരും. ഓത്തൂട്ട് മുതലായ യജ്ഞങ്ങള്‍ കാലങ്ങളായി നടന്നുവരുന്നതുകൊണ്ടുത്തന്നെ ഒരുപ്രത്യേക ചൈതന്യവും തേജസ്സും ശക്തിയുമാണ് രാപ്പാളപ്പന്‍ എന്നറിയപ്പെടുന്ന ഇവിടുത്തെ ദേവനുള്ളത്.

രാപ്പാളപ്പന്‍
പട്ടുകോണകമുടുത്ത് കിങ്ങിണിയും കിരീടവും ധരിച്ച് മാലയണിഞ്ഞ് രണ്ടുകൈയിലും വെണ്ണയുമേന്തി ഓടാനായി കാലു മടക്കിപ്പിടിച്ചവിധം തോന്നുന്ന ഒരു ആറുവയസ്സുകാരനായ ഉണ്ണിക്കണ്ണന്റെ അതിസുന്ദരമായ പ്രതിഷ്ഠയാണ് രാപ്പാള്‍ ക്ഷേത്രത്തിലുള്ളത്. കുട്ടികളെ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന മൂര്‍ത്തിയാണ് ഇവിടത്തെ വെണ്ണക്കണ്ണന്‍. ക്ഷേത്രമതിലിനകത്തുവച്ച് കുട്ടികളെ ആരെങ്കിലും ശകാരിക്കുകയോ, ശാസിക്കുകയോ ചെയ്യുന്നത് ഭഗവാന് ഇഷ്ടമല്ല. അരുതാത്തത് ചെയ്താല്‍ വെണ്ണയേന്തിയ കൈയില്‍ ചമ്മട്ടിയായിമാറും. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയാണ് ഭക്തര്‍ ദര്‍ശനം നടത്തി പ്രദക്ഷിണം ചെയ്യുക. കുട്ടികള്‍ക്ക് കുസൃതിയുണ്ടാവാനായി കുന്നിക്കുരു വാരിയിടലും ഇവിടത്തെ പ്രത്യേകതയാണ്. കുംഭമാസത്തിലെ വെളുത്തദ്വാദശി ആറാട്ടു വരുംവിധമാണ് ഇവിടത്തെ ഉല്‍സവം.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ രാപ്പാള്‍ കടവിലാണ് നടക്കുന്നത്. പണ്ട് എല്ലാവര്‍ഷവും രാപ്പാള്‍ കടവിലായിരുന്നെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിലെ തന്ത്രം പന്തല്‍, പറപ്പൂക്കര, കിഴക്കിനിയേടം, നടുവം എന്നിങ്ങനെ നാല് ഇല്ലക്കാര്‍ക്കാണ്. അഷ്ടമിരോഹിണിയും ഇവിടെ പ്രധാനമാണ്. അന്നേദിവസം അര്‍ദ്ധരാത്രിയില്‍ ഇവിടെ പൂജയുണ്ട്. അഷ്ടമിയും രോഹിണിയും ചേര്‍ന്ന് അര്‍ദ്ധരാത്രിയിലാണല്ലോ ഭഗവാന്‍ കൃഷ്ണന്‍ ജനിച്ചത്. നന്ദിയാറിന്റെ ഒരു കരയില്‍ രാപ്പാള്‍ ശ്രീകൃഷ്ണപുരം ക്ഷേത്രവും അക്കരെ നരിപ്പറ്റ ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ദേവന്റെ വലതുഭാഗത്തായി മതിലിനകത്ത് ശ്രീ ഭഗവതിയും ശ്രീകോവിലിന്റെ ചുവരില്‍ ഗണപതി സങ്കല്‍പവുമുണ്ട്. പുണ്യനദിയായ നന്ദിയാറിന്റെ തീരത്ത് ചൈതന്യപ്രഭയാല്‍ ദദ്ധ്യന്നത്തിന്റേയും ഓത്തൂട്ടിന്റേയുമൊക്കെ പെരുമയില്‍ പടിഞ്ഞാട്ടു ദര്‍ശനമായി പരിലസിക്കുന്ന വേദപ്രിയനും ബാലപ്രിയനും ഭക്തവല്‍സലനുമാണ് രാപ്പാളിലെ വെണ്ണക്കണ്ണന്‍.

Tags: തിരുനടയില്‍Rapal Sri Krishnapuram Sri Krishna Templeരാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രംദധ്യന്നമാസംരാപ്പാള്‍ ഓത്തൂട്ട്രാപ്പാളപ്പന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുനടയില്‍: ശനിദോഷമകറ്റുന്ന അനന്തപുരിയിലെ മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താവ്

Samskriti

തിരുനടയില്‍: ആശ്രിതരെ കൈവിടാതെ മേലേവിള ശ്രീഭദ്രകാളി

Samskriti

തിരുനടയില്‍: കാല്‍ നൂറ്റാണ്ടിനിടയിലെ ശ്രീരാമവില്യം കഴകം

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ തൃക്കേട്ട പുറപ്പാടിന് പോലീസ് ഗാര്‍ഡ്ഓഫ് ഓണര്‍ നല്കുന്നു
Samskriti

തൃപ്പുണിത്തുറയും ശ്രീപൂര്‍ണ്ണത്രയീശനും

Samskriti

കൃഷ്ണപാദം പതിഞ്ഞ കല്ലൂത്തിപ്പാറ ക്ഷേത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.