Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡെംബലെയ്‌ക്കും എയ്റ്റാനയ്‌ക്കും ഫിഫ പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 05:30 am IST
in Football

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് പിന്നാലെ ഫിഫയുടെ മികച്ചതാരവുമായിരിക്കുകയാണ് ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെയും, സ്പാനിഷ് താരം എയ്റ്റാന ബോണ്‍മറ്റിയും. തികച്ചും അര്‍ഹതയ്‌ക്കുള്ള അംഗീകാരമായാണ് ഇരുവരുടെയും നേട്ടത്തെ ഫുട്‌ബോള്‍ പ്രേമികള്‍ കാണുന്നത്.

കഴിഞ്ഞ സീസണില്‍ പാരിസ് – സെന്റ് ജര്‍മെയിനെ(പിഎസ്ജി) ആദ്യമായി യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ഡെംബലെയ്‌ക്ക് അഭിമാനിക്കുവാന്‍ ഏറെ കളിക്കളത്തില്‍ നിന്നും ലഭിക്കുകയുണ്ടായി. ലീഗ് 1 കിരീടം പതിമൂന്നാം തവണയും പിഎസ്ജിക്ക് ലഭഇക്കുന്നതില്‍ നിര്‍ണായകമായത് ഡെംബലെയുടെ മികവാണ്. ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് 2025 റണ്ണര്‍ അപ്പ് സ്ഥാനത്ത് എത്തിക്കുന്നതിലും ഡെംബലെയ്‌ക്ക് നല്ലൊരു പങ്കുണ്ടായിരുന്നു. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ പിഎസ്ജി വിട്ട് റയല്‍ മഡ്രിഡിലേക്ക് ചേക്കേറിയതോടെ ഡെബലെയെ സെന്റര്‍ ഫോര്‍വേര്‍ഡ് സ്ഥാനത്ത് കളിക്കുവാന്‍ ക്ലബ് നിയോഗിച്ചു. അതോടെ ഈ ഇരുപത്തിയെട്ടുകാരന്റെ കരിയര്‍ ഗ്രാഫ് കുതിച്ചുയര്‍ന്നു.

ലോകത്തിലെ എണ്ണം പറഞ്ഞ മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഡെംബലെ അറിയപ്പെടുന്നത്. ഇരു കാലുകൊണ്ടും ഒരേ മികവോടെ കളിക്കുവാനുള്ള ഡെംബലെയുടെ കഴിവും വേഗതയേറിയ കളിയിലൂടെ എതിരാളികളെ പിന്നിലാക്കി ഗോളടിക്കുവാനുള്ള സാങ്കേതികമികവും ഡെംബലെയെ വ്യത്യസ്തനാക്കുന്നു. അസാമാന്യ ഡ്രിബിളിങ്ങ് പാടവമുള്ള ഡെംബലെ ഇരു വിങ്ങുകളില്‍ നിന്നും സമര്‍ത്ഥമായി പന്ത് കാല്‍ക്കലാക്കി സഹതാരങ്ങള്‍ക്ക് ഗോളടിക്കുവാനുള്ള അവസരമൊരുക്കുന്നത് പതിവുകാഴ്ചയാണ്. 4-4-2,3-5-2 ഫോര്‍മേഷനുകളില്‍ ഡെംബലെ ഇരുപാര്‍ശ്വങ്ങളില്‍ നിന്നും അറ്റാക്കിങ് മിഡ്ഫീല്‍ഡുടെ റോളില്‍ തിളങ്ങാറുണ്ട്. അകലങ്ങളില്‍ നിന്നു പോലും അനായാസേന ഷോട്ടുകള്‍ പായിച്ച് ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നു.

എയ്റ്റാന ദ് ബെസ്റ്റ്

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഫിഫയുടെ മികച്ച കളിക്കാരിക്കുള്ള പുരസ്‌കാരം ബാര്‍സലോണ മിഡ്ഫീല്‍ഡര്‍ എയ്റ്റാന ബോണ്‍മാറ്റിക്കു തന്നെ ലഭിച്ചതില്‍ തര്‍ക്കമാര്‍ക്കുമില്ല. ബാലണ്‍ ഡി ഓറിലും, ഫിഫ ദ് ബെസ്റ്റിലും തുടര്‍ച്ചയായി കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ പുരസ്‌കാര നേട്ടത്തിലൂടെ ഇരട്ട ഹാട്രിക് നേട്ടമാണ് ഈ ഇരുപത്തി യേഴുകാരി സ്വന്തമാക്കിയിട്ടുള്ളത്.

മുന്‍ ഫ്രഞ്ച് ഫുട്ബോള്‍ ടീം നായകനായ മിഷേല്‍ പ്ളാറ്റിനിയും അര്‍ജന്റീനയുടെ ലോകകപ്പ് വിജയ നായകന്‍ ലയണല്‍ മെസ്സിയും മാത്രമാണ് ബോണ്‍മാറ്റിക്കു മുന്‍പ് ബാലണ്‍ ഡി ഓറില്‍ ഹാട്രിക് നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും നേടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എനിക്ക് വോട്ടു നല്‍കിയ കളിക്കാര്‍, പരിശീലകര്‍, ഫുട്ബോള്‍ ആരാധകര്‍ തുടങ്ങി എല്ലാവരോടും നന്ദി പറയുന്നു. എന്നെപ്പോലെ കളിക്കുന്നവരോടും മറ്റു ടീമുകളുടെ പരിശീലകരോടും പ്രത്യേകം നന്ദി. അവരുടെ കൂടെ വോട്ടു കൊണ്ടാണല്ലോ മികച്ച കളിക്കാരിക്കുള്ള ഫിഫ ദ് ബെസ്റ്റ് ഒരിക്കല്‍ കൂടി ലഭിച്ചത്.’ വിനവീഡിയോ സന്ദേശത്തില്‍ ബോണ്‍മാറ്റി പറഞ്ഞു.

വൈറല്‍ മെനഞ്ചൈറ്റിസിനാല്‍ ആശുപത്രിക്കിടക്കയിലായിരുന്ന ബോണ്‍മാറ്റി യൂറോ 2025 ന് ദിവസങ്ങള്‍ക്കു മുന്‍പാണ് സ്പാനിഷ് ടീമിനൊപ്പം ചേര്‍ന്നത്. ജര്‍മനിക്കെതിരെ സെമിഫൈനലില്‍ സ്പെയിനിന്റെ വിജയശില്പികളിലൊരാളായ ബോണ്‍മാറ്റി, ഫൈനലില്‍ തന്റെ ടീം ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു നിരാശയോടെ മടങ്ങുന്ന ചിത്രം മറക്കാനാവില്ല. 2023 ല്‍ വനിത ലോകകപ്പ് സ്പെയിനിലെത്തിച്ച ബോണ്‍മാറ്റി, ബാഴ്‌സലോണയെ ചാംപ്യന്‍സ് ലീഗിലും, സ്പാനിഷ് ലീഗിലും മികവിലേക്കെത്തിച്ചു. ഇത് പരിഗണിച്ചാണ് അവര്‍ക്ക് പുരസ്‌കാരം നല്‍കിയത്. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം പിഎസ്ജി കോച്ച് ലൂയി എന്റിക്വെയ്‌ക്കും, വനിത ടീം പരിശീലകയ്‌ക്കുള്ളത് യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തിയ ഇംഗ്ലണ്ടിന്റെ കോച്ച് സെറീന വെയ്‌മാനുമാണ് ലഭിച്ചത്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇറ്റാലിയന്‍ താരം ജിയാന്‍ ല്യൂജി ഡൊന്നാരുമയും, ചെല്‍സിയുടെ ഇംഗ്ലണ്ട് താരം ഹന്ന ഹാംപ്ടനുമാണ് മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പുരസ്‌കാരം. ഫിഫ ബെസ്റ്റ് ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് അര്‍ജന്റീനയുടെ സാന്റിയാഗോ മോണ്ടിയേലിനാണ് സമ്മാനിച്ചത്.2025 മേയ് മാസത്തില്‍ അര്‍ജന്റീനയിലെ ലിഗ പ്രൊഫഷണല്‍ ഫുട്ബോള്‍ മത്സരത്തില്‍ വിങ്ങര്‍ മോണ്ടിയേലിന്റെ 22 മീറ്റര്‍ ദൂരം പറന്ന ഓവര്‍ ഹെഡ് ഷോട്ടാണ് അവാര്‍ഡിന് അര്‍ഹമായത്. വനിതകള്‍ക്കുള്ള ഫിഫ മാര്‍ത്ത അവാര്‍ഡ് മെക്സിക്കന്‍ താരം ലിസ്ബെത്ത് ഓവയേക്കാണ്. ഫിഫ ഫാന്‍ അവാര്‍ഡ് ഇറാക്കി ക്ലബ്ബ് സാക്കോ എഫ്സിക്കും, ഫെയര്‍ പ്ലേ അവാര്‍ഡ് ജര്‍മന്‍ ക്ലബ് എസ്എസ് വി ജാന്‍ റീഗന്‍സ്ബര്‍ഗിനും ലഭിച്ചു.

രാജ്യാന്തര ഫുട്ബോള്‍ സംഘടന ഫിഫ വര്‍ഷാവസാനം നല്‍കുന്ന ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിന് നാലു ഗ്രൂപ്പുകളിലായി നടത്തുന്ന വോട്ടെടുപ്പാണ് അളവുകോല്‍. ദേശീയ ടീം നായകന്മാര്‍, ദേശീയ പരിശീലകര്‍, കളിയെഴുത്തുകാര്‍, ആരാധകര്‍ എന്നിങ്ങനെ നാലു ഗ്രൂപ്പുകളില്‍ നിന്നുള്ള അഭിപ്രായങ്ങളുടെ ആകെത്തുകയാണ് അന്തിമ വിധി നിര്‍ണ്ണയത്തിന് പരിഗണിക്കുന്നത്.

Tags: Aitana BonmatiOusmane DembeleFIFA awards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബലോൻ ദ് ഓർ പുരസ്കാരത്തിന് അർഹനായി പി എസ് ജി സൂപ്പർ താരം ഉസ്മാൻ ഡെംബലെ ; വനിതകളിൽ ബാഴ്സലോണയുടെ ഐതാന ബോന്‍മാറ്റി

Football

വെല്‍ഡണ്‍ വിനീഷ്യസ്; ബൊന്‍മാട്ടി വീണ്ടും

കോപ്പ ട്രോഫി നേടിയ ലാമിനെ യമാല്‍, ബാലണ്‍ ഡി ഓര്‍ ട്രോഫിയുമായി റോഡ്രി, ഫെമിനിന്‍ പുരസ്‌കാരം നേടിയ
അയ്റ്റാന ബൊന്‍മാട്ടി
Football

ബാലണ്‍ ഡി ഓര്‍ ജേതാവ്: റോഡ്രി, അയ്താനാ ബൊന്‍മാട്ടി തുടരെ രണ്ടാമതും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.