കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.പേരാമ്പ്ര പൊലീസ് എസ്സി/എസ്ടി വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നല്‍കിയ പരാതിയിലാണ് നടപടി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ പി.എം. ഫൈസലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചൂലും ബക്കറ്റില്‍ ചാണകവെള്ളവുമായി ശുദ്ധികലശം നടത്തിയത്.
ചങ്ങരോത്ത് പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 2020ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി.മൊത്തമുളള 19 വാര്‍ഡില്‍ 10 സീറ്റില്‍ എല്‍ഡിഎഫും ഒമ്പത് സീറ്റില്‍ യുഡിഎഫുമാണ് അന്ന് ജയിച്ചത്.
പ്രസിഡന്റ് പദവി പട്ടിക ജാതി സംവരണമായതിനാല്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം ഉണ്ണി വേങ്ങേരിയാണ് പഞ്ചായത്ത് പ്രസിഡന്റായത്. ദളിതന്‍ പ്രസിഡന്റായതിലുള്ള അമര്‍ഷമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ശുദ്ധികലശം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സിപിഎം പറയുന്നത്.
















